കുറ്റ്യാടി : ജീവനെടുക്കുന്നവർ എന്ന ആക്ഷേപം വെറുതെ പലവുരു തലയിലേറ്റണ്ടി വന്ന ടിപ്പർ തൊഴിലാളികൾ ഇതാ ഒരു ജീവൻ രക്ഷിക്കാൻ ഒറ്റമനസ്സായിറങ്ങി .
ആരും കാണാതെ പോകരുത് ഈ മനുഷ്യനന്മയും കാരുണ്യവും. എസ്.എം.എ. രോഗബാധിതനായ പിഞ്ചുബാലൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കുവേണ്ട 18 കോടി സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ കൈത്താങ്ങായി തൊഴിലാളികൾ മാറിയത്.
സംയുക്ത ടിപ്പർ യൂണിയൻ നേതൃത്വത്തിലാണ് വെള്ളിയാഴ്ച കുറ്റ്യാടിയിൽ ജനകീയ പണപ്പയറ്റും ധനസമാഹരണയഞ്ജവും നടത്തി.
മുഹമ്മദ് ഇവാനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി നാടെങ്ങും കാരുണ്യപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ജനകീയ പണപ്പയറ്റിന് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
Let Crores Lose...Joint Tipper Union to save Ivan's life