---
title: "സംസ്ക്കാരം ഇന്ന്; മുള്ളൻകുന്നിലെ വീട്ടമ്മ ചോറോട് തീവണ്ടിതട്ടി മരിച്ചനിലയിൽ"
english_title: "A housewife was found dead after being hit by a train on the track in Vadakara."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/52781/a-housewife-was-found-dead-after-being-hit-by-a-train-on-the-track-in-vadakara"
published_at: "2022-07-04T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c24618386aa_neena_mullankunn__death.jpg"
keywords: []
---

# സംസ്ക്കാരം ഇന്ന്; മുള്ളൻകുന്നിലെ വീട്ടമ്മ ചോറോട് തീവണ്ടിതട്ടി മരിച്ചനിലയിൽ

> **Lead Summary:** **കുറ്റ്യാടി:** വടകരയിൽ റെയിൽവേ ട്രാക്കിൽ വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മുള്ളൻകുന്ന് കോവുമ്മൽ നീനയാണ് മരിച്ചത്.

## Article Content

**കുറ്റ്യാടി:** വടകരയിൽ റെയിൽവേ ട്രാക്കിൽ വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മുള്ളൻകുന്ന് കോവുമ്മൽ നീനയാണ് മരിച്ചത്.

ചോറോട് മേൽപ്പാലത്തിനിടിയിലെ റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വടകര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: ബാബു. മക്കൾ: ഡോ. അനഘ (ബെംഗളൂരു), അഞ്ജു. മരുമകൻ: ജസ്ബന്ത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/52781/a-housewife-was-found-dead-after-being-hit-by-a-train-on-the-track-in-vadakara)