---
title: "ആ കോടികൾ എവിടെ; ജൂവല്ലറി തട്ടിപ്പ് കേസ് പ്രതികൾ പരസ്പരം പഴിച്ചാരുന്നു, ഒന്നിച്ചിരുത്താൻ ഒരുങ്ങി പൊലീസ്"
english_title: "Where are those crores; The accused in the jewelery fraud case are blaming each other and the police are ready to sit together"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/528/where-are-those-crores-the-accused-in-the-jewelery-fraud-case-are-blaming-each-other-and-the-police-are-ready-to-sit-together"
published_at: "2021-09-30T11:10:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61554e0e23d90_gold palace.jpg"
keywords: []
---

# ആ കോടികൾ എവിടെ; ജൂവല്ലറി തട്ടിപ്പ് കേസ് പ്രതികൾ പരസ്പരം പഴിച്ചാരുന്നു, ഒന്നിച്ചിരുത്താൻ ഒരുങ്ങി പൊലീസ്

> **Lead Summary:** **കുറ്റ്യാടി:** നൂറിലധികം നിക്ഷേപകരെ വഞ്ചിച്ച് തട്ടിയ ആ കോടികൾ എവിടെ ഒളിപ്പിച്ചു.? ജൂവല്ലറി തട്ടിപ്പ് കേസ്സിലെ പ്രതികൾ പരസ്പരം പഴിചാരി ആരോപണം നിഷേധിക്കുന്ന സാഹചര്യത്തിൽ അഞ്ച് പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ് സംഘം.

## Article Content

**കുറ്റ്യാടി:** നൂറിലധികം നിക്ഷേപകരെ വഞ്ചിച്ച് തട്ടിയ ആ കോടികൾ എവിടെ ഒളിപ്പിച്ചു.? ജൂവല്ലറി തട്ടിപ്പ് കേസ്സിലെ പ്രതികൾ പരസ്പരം പഴിചാരി ആരോപണം നിഷേധിക്കുന്ന സാഹചര്യത്തിൽ അഞ്ച് പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ് സംഘം.

കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ പിടിയിലായ അഞ്ചുപ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് കുറ്റ്യാടി ഇൻസ്പെക്ടർ ടി.പി. ഫർഷാദ് അറിയിച്ചു.

പ്രതികൾ നൽകിയ മൊഴികളിലെ വൈരുധ്യം കണക്കിലെടുത്താണ് നിലവിൽ കസ്റ്റഡിയിലുള്ളവരെയും റിമാൻഡിൽ കഴിയുന്നവരരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ നീക്കംനടത്തുന്നത്. കഴിഞ്ഞദിവസം കസ്റ്റഡിയിൽവാങ്ങിയ മാനേജിങ് പാർട്‌ണർമാരായ ടി. സബീൽ, സി.കെ. ഹമീദ് എന്നിവരെ ചോദ്യംചെയ്യൽ കഴിഞ്ഞദിവസം ആരംഭിച്ചു.

ചോദ്യംചെയ്യലിന് ഇവർ പൂർണമായും സഹകരിക്കുന്നുണ്ടെന്നും ഒന്നാംപാർട്ട്‌ണർ വി.പി. സമീർ സബീലിനെതിരേ ഉയർത്തിയ ആരോപണങ്ങൾ പൂർണമായും ഇയാൾ നിഷേധിച്ചതായും പോലിസ് അറിയിച്ചു. ഇതിനിടെ ഇരകളായവർക്ക് നിക്ഷേപം തിരികെലഭിക്കാൻ സർവ്വകക്ഷി രാഷ്ട്രീയപ്പാർട്ടികൾ ഇടപെടൽ ശക്തമാക്കുന്നതായി അറിയുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/528/where-are-those-crores-the-accused-in-the-jewelery-fraud-case-are-blaming-each-other-and-the-police-are-ready-to-sit-together)