---
title: "നിട്ടൂരിൽ കുളത്തിൽ മുങ്ങിമരിച്ച ബാബുവിൻ്റെ സംസ്കാരം ഇന്ന്"
english_title: "Today is the cremation of Babu who drowned in a pond in Nittoor."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/53019/today-is-the-cremation-of-babu-who-drowned-in-a-pond-in-nittoor"
published_at: "2022-07-05T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3a8534f8ac_babu_death.jpg"
keywords: []
---

# നിട്ടൂരിൽ കുളത്തിൽ മുങ്ങിമരിച്ച ബാബുവിൻ്റെ സംസ്കാരം ഇന്ന്

> **Lead Summary:** **കുറ്റ്യാടി:** നിട്ടൂരിൽ കുളത്തിൽ മുങ്ങിമരിച്ച ബാബുവിൻ്റെ സംസ്കാരം ഇന്ന്. കുറ്റ്യാടി പഞ്ചായത്തിലെ നിട്ടൂരിൽ പന്തിരടി തറവാട് കുളത്തിൽ കുളിക്കാൻ ഇറങ്ങിയയാളാണ് മുങ്ങിമരിച്ചത്.

## Article Content

**കുറ്റ്യാടി:** നിട്ടൂരിൽ കുളത്തിൽ മുങ്ങിമരിച്ച ബാബുവിൻ്റെ സംസ്കാരം ഇന്ന്. കുറ്റ്യാടി പഞ്ചായത്തിലെ നിട്ടൂരിൽ പന്തിരടി തറവാട് കുളത്തിൽ കുളിക്കാൻ ഇറങ്ങിയയാളാണ് മുങ്ങിമരിച്ചത്.

കുഞ്ഞിപ്പറമ്പിൽ ബാബു (60) വാണ് ഇന്നലെ വൈകീട്ട് ആറര മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. നാദാപുരത്ത് നിന്നും അഗ്നി രക്ഷാ സേന സംഭവസ്ഥലത്ത് എത്തുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിന്റെ മധ്യഭാഗത്തുനിന്നും ബാബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുറ്റ്യാടി ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ കെ.സി സുജേഷ് കുമാർ, ഷമേജ് കുമാർ കെ.എം, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ജയ്സൽ പി.കെ, ഷിജു സി.എം, നികേഷ് ഇ.കെ, ഡി മനോജ്,എം, ലികേഷ് വി, ലിനീഷ് എം തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/53019/today-is-the-cremation-of-babu-who-drowned-in-a-pond-in-nittoor)