---
title: "അജ്മാനിലെ അപകടം; വേളത്തിന് കണ്ണീരായി അജ്മലിൻ്റെ വേർപാട്"
english_title: "Accident in Ajman; Ajmal's demise in tears"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/53618/accident-in-ajman-ajmals-demise-in-tears"
published_at: "2022-07-08T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7a0834bdb7_ajamal.jpg"
keywords: []
---

# അജ്മാനിലെ അപകടം; വേളത്തിന് കണ്ണീരായി അജ്മലിൻ്റെ വേർപാട്

> **Lead Summary:** **കുറ്റ്യാടി: ** അജ്മാനിലെ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടം. വേളത്തിന് കണ്ണീരായി. അജ്മലിൻ്റെ വേർപാട് കുടുംബത്തിനോടൊപ്പം നാടിനും വലിയ ദു:ഖമായി . വേളം പള്ളിയത്ത് വാഴയിൽ അജ്മൽ ആണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.

## Article Content

**കുറ്റ്യാടി: ** അജ്മാനിലെ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടം. വേളത്തിന് കണ്ണീരായി. അജ്മലിൻ്റെ വേർപാട് കുടുംബത്തിനോടൊപ്പം നാടിനും വലിയ ദു:ഖമായി . വേളം പള്ളിയത്ത് വാഴയിൽ അജ്മൽ ആണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.

കഫ്റ്റീരിയ തൊഴിലാളിയായ അജ്മൽ ചൊവ്വാഴ്ച രാവിലെ സുഹൃത്തുക്കളോടൊപ്പം കെട്ടിടത്തിന് മുകളിൽ വ്യായാമം ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നരവർഷം മുമ്പ് വിദേശത്തേക്ക് പോയഅ ജ്മൽ അടുത്തമാസം ലീവിന് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. പിതാവ്: പരേതനായ അമ്മദ് ഹാജി. മാതാവ്: ആ യിശ. ഭാര്യ: സ്വാലിഹ് (തിരുവള്ളൂർ). മകൾ: ഐസ മെഹറിൻ. സഹോദരങ്ങൾ: അബ്ദുൽ കരീം ഹുമൈ ദി, അസ്മ (കോട്ടപ്പള്ളി), അസ്ന (വള്ളിയാട്).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/53618/accident-in-ajman-ajmals-demise-in-tears)