Featured

പെരുന്നാളിനെ വരവേൽക്കാൻ; മെഹന്തി ഫെസ്റ്റൊരുക്കി വിദ്യാർത്ഥികൾ

News |
Jul 9, 2022 09:40 AM

കുറ്റ്യാടി : ബലി പെരുന്നാളിനെ വരവേൽക്കാൻ മെഹന്തി ഫെസ്റ്റ് ഒരുക്കി സ്കൂൾ വിദ്യാർത്ഥിനികൾ. കുറ്റ്യാടി ഗവ.ഹയർ സെക്കണ്ടറിയിലെ കുട്ടികളാണ് ആവേശകരമായ മത്സരം ഒരുക്കിയത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിലൊരുക്കിയ മത്സരത്തിൽ നൂറ്റമ്പതിലധികം കുട്ടികൾ മൈലാഞ്ചിയിട്ടു.

അതിമനോഹരമായ ഡിസൈനുകളാണ് കുട്ടികൾ കൈകളിൽ വരച്ചത്. സ്കൂളിലെ അലിഫ് അറബിക്ക് ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചത്.

സീനിയർ അസിസ്റ്റന്റ് പി.കെ സുനിത ഉദ്ഘാടനം ചെയ്തു. ശമീം കണ്ണോത്ത്, റഹീല , അസ്ഹർ, ഖാലിദ് , സജ്‌ല ബേബി, ദീപ്തി, റീജ, ജമാൽ, പ്രേംരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

പടം : മെഹന്തി ഫെസ്റ്റ് പി.കെ സുനിത മൈലാഞ്ചിയിട്ട് ഉദ്ഘാടനം ചെയ്യുന്നു.

to welcome the feast; Students prepare mehndi fest

Next TV

Top Stories