---
title: "നരിപ്പറ്റയിൽ വീടു തകർന്നു; സ്‍ത്രീകൾ അപകടത്തിൽ രക്ഷപ്പെട്ടു "
english_title: "House collapsed in Naripatta; The women escaped the accident"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/54181/house-collapsed-in-naripatta-the-women-escaped-the-accident"
published_at: "2022-07-11T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cb8b0c9d177_house_collapsed.jpg"
keywords: []
---

# നരിപ്പറ്റയിൽ വീടു തകർന്നു; സ്‍ത്രീകൾ അപകടത്തിൽ രക്ഷപ്പെട്ടു 

> **Lead Summary:** **കക്കട്ടിൽ:** നരിപ്പറ്റയിൽ വീട് പൂർണമായും തകർന്നു .വീട്ടിലുണ്ടായിരുന്ന രണ്ട് സ്‍ത്രീകൾ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.

## Article Content

**കക്കട്ടിൽ:** നരിപ്പറ്റയിൽ വീട് പൂർണമായും തകർന്നു .വീട്ടിലുണ്ടായിരുന്ന രണ്ട് സ്‍ത്രീകൾ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.

കനത്തമഴയിൽ നരിപ്പറ്റ പഞ്ചായത്ത് പതിമ്മൂന്നാം വാർഡിലെ പരേതനായ വേങ്ങക്കണ്ടി കൃഷ്ണന്റെ വീടാണ് പൂർണമായും തകർന്നത്. കൃഷ്ണന്റെ സഹോദരിയും ഭാര്യ നാരായണിയും വീട്ടിലുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കുന്നുമ്മൽ പഞ്ചായത്തിലെ മൊകേരി കടത്തനാടൻ കല്ലിൽ പാലയുള്ളപറമ്പത്ത് രാജന്റെ വീടിനോട് ചേർന്ന മതിലും മുറ്റവും മഴയിൽ തകർന്നു.

വീട് അപകടഭീഷണിയിലായി. കുന്നുമ്മൽ തോടിന്റെ മാണിക്കോത്ത് താഴെഭാഗത്താണ് 250-ഓളം വാഴകൾ വെള്ളത്തിലായി. പാറച്ചാലിൽ അന്ത്രു ഹാജി, ചേണ്ടികണ്ടി പോക്കർ ഹാജി, കോറോത്ത് മുനീർ, മാണിക്കോത്ത് നിസാർ എന്നിവരുടെ കൃഷിയാണ് നശിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/54181/house-collapsed-in-naripatta-the-women-escaped-the-accident)