---
title: "സാധ്യമായതെല്ലാം ചെയ്യും; ജൂവലറി നിക്ഷേപത്തട്ടിപ്പ് ഇരകൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് "
english_title: "The Chief Minister assured the victims of the jewelery investment scam that everything possible would be done to ensure justice"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/5433/the-chief-minister-assured-the-victims-of-the-jewelery-investment-scam-that-everything-possible-would-be-done-to-ensure-justice"
published_at: "2021-10-16T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a428bde6a5_pinarayi vijayan.jpg"
keywords: []
---

# സാധ്യമായതെല്ലാം ചെയ്യും; ജൂവലറി നിക്ഷേപത്തട്ടിപ്പ് ഇരകൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് 

> **Lead Summary:** **കുറ്റ്യാടി: **നീതി ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജൂവലറി നിക്ഷേപത്തട്ടിപ്പിലെ ഇരകൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് . കുറ്റ്യാടി ഗോൾഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻകമ്മിറ്റി പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു.

## Article Content

**കുറ്റ്യാടി: **നീതി ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജൂവലറി നിക്ഷേപത്തട്ടിപ്പിലെ ഇരകൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് . കുറ്റ്യാടി ഗോൾഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻകമ്മിറ്റി പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു.

പ്രതികളുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കുക, തൊണ്ടിമുതൽ കണ്ടെത്തുക, കേസ് അതിവേഗ കോടതികൾക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു. കേസിന്റെ തത്‌സ്ഥിതിയും നിക്ഷേപകരുടെ പ്രയാസങ്ങളും ഭാരവാഹികൾ ഇരുവരെയും ധരിപ്പിച്ചു. പി. സുബൈർ, ജിറാസ് പേരാമ്പ്ര, നൗഫൽ ദേവർകോവിൽ, സലാം മാപ്പിളാണ്ടി എന്നിവരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/5433/the-chief-minister-assured-the-victims-of-the-jewelery-investment-scam-that-everything-possible-would-be-done-to-ensure-justice)