Jul 16, 2022 11:51 AM

കുറ്റ്യാടി : മുൻ എംഎൽഎയും അധികൃതരും കാണിച്ച ജാഗ്രതക്കുറവ് തിരുത്തി. കാക്കുനി - നമ്പാം വയൽ റോഡിൻ്റ ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു.

പദ്ധതിയുടെ ഭരണാനുമതി തുക 2 കോടി രൂപ ആയി വർധിപ്പിച്ച് സർക്കാർ ഉത്തരവായതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. രണ്ടുവർഷം മുൻപ് 1 കോടി 20 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി പാതിവഴിയിൽ നിലച്ച കാക്കുനി നമ്പാം വയൽ റോഡ് പ്രവൃത്തിക്കാണ് പരിഹാരം ഉണ്ടാകുന്നത്.

പൊതുമരാമത്ത് വകുപ്പ് അനുവദിച്ച ഫണ്ട്, സമയബന്ധിതമായി വിനിയോഗിക്കുന്നതിൽ ജാഗ്രത പാലിച്ചിരുന്നില്ല എന്ന കാര്യം എംഎൽഎയായി ചുമതയേറ്റതിന് ശേഷമാണ് മനസ്സിലാക്കാൻ സാധിച്ചതെന്നും മുൻപ് 2.0 കിലോമീറ്റർ (ശരിയായ ദൂരം 2.16കിലോമീറ്റർ)ദൂരമുള്ള റോഡിന് BMBC ചെയ്യാൻ അനുവദിച്ച തുകയിൽ അത്യാവശ്യമുള്ള കലുങ്കുകളും,വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഘടകങ്ങളും , റോഡിന്റെ മുഴുവൻ നീളവും ഉൾപ്പെടുത്തിയിരുന്നില്ലെന്നും കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

വെള്ളക്കെട്ട് രൂക്ഷമായ ഈ റോഡിൽ ഇത്തരം സംവിധാനങ്ങൾ ഇല്ലാതെ നിർമ്മാണം നടത്തിയാൽ റോഡ് നിലനിൽക്കില്ല എന്ന കാര്യം പ്രദേശവാസികൾ അറിയിച്ചു. അധിക തുക ലഭിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുകയുള്ളു എന്നും പൊതു അഭിപ്രായമുണ്ടായതായും എം എൽ എ പറഞ്ഞു.

തുടർന്ന് എം എൽ എ വടകര റസ്റ്റ്ഹൗസിൽ വെച്ച് പ്രദേശവാസികളുടെയും , പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറുടെ യും സാന്നിധ്യത്തിൽ യോഗം ചേരുകയും അടിയന്തര പരിഹാരം ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഉണ്ടാവുകയും ചെയ്തു.

റോഡ് പ്രവൃത്തി പാതിവഴിയിൽ ആയി പ്രദേശവാസികൾ ദുരിതം പേറുന്ന വിഷയം ധനകാര്യ വകുപ്പ് മന്ത്രിയെയും , പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും എം എൽ എ നേരിട്ട് കണ്ട് അറിയിക്കുകയായിരുന്നു. തുടർന്നാണ് ഭരണാനുമതി തുക രണ്ടു കോടി ആയി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്.

കാര്യം സംതൃപ്തിയോടെ അറിയിക്കുകയാണെന്നും ഇതോടെ മുഴുവൻ നീളത്തിലും കാക്കുനി നമ്പാം വയൽ റോഡ് ബി എം ബി സി നിലവാരത്തിൽ ഉയരും. വർഷങ്ങളായി ഗതാഗതത്തിന് ബുദ്ധിമുട്ടുന്ന പ്രദേശവാസികൾക്ക് ഈ ഉത്തരവ് വലിയൊരു ആശ്വാസമാകും എന്നതിൽ സംശയമില്ലെന്നും കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

That mistake corrected: Kakuni Road to rise to BMBC standard; MLA's intervention saw success

Next TV

Top Stories