---
title: "മാവോവാദം പൊള്ളത്തരം; പശുക്കടവിൽ ഇന്ന് വൈകിട്ട് സി.പി.എം. ജനകീയ സംഗമം"
english_title: "Maoism is hollow; CPM today evening at Pasukadu. Public meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/55616/maoism-is-hollow-cpm-today-evening-at-pasukadu-public-meeting"
published_at: "2022-07-18T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4c9b701528_mavoyist.jpg"
keywords: []
---

# മാവോവാദം പൊള്ളത്തരം; പശുക്കടവിൽ ഇന്ന് വൈകിട്ട് സി.പി.എം. ജനകീയ സംഗമം

> **Lead Summary:** **കുറ്റ്യാടി: **ജനകീയ വിഷയങ്ങൾ ഉന്നയിച്ച് സാധാരക്കാരെ സംഘടിപ്പിക്കാനുള്ള മാവോവാദികളുടെ നീക്കം ചെറുക്കാൻ സിപിഐ-എം രംഗത്ത്.

## Article Content

**കുറ്റ്യാടി: **ജനകീയ വിഷയങ്ങൾ ഉന്നയിച്ച് സാധാരക്കാരെ സംഘടിപ്പിക്കാനുള്ള മാവോവാദികളുടെ നീക്കം ചെറുക്കാൻ സിപിഐ-എം രംഗത്ത്.

മാവോവാദി രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്കു മുമ്പിൽ തുറന്നുകാട്ടാൻ സി.പി.എം. ഇടപെടൽ. ഇന്ന് വൈകിട്ട് മൂന്നിന് പശുക്കടവിൽ നടക്കുന്ന ജനകീയ സംഗമം സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനംചെയ്യും.

ഏരിയാ കമ്മിറ്റി ഭാരവാഹികളായ കെ.കെ. സുരേഷ്, എം.കെ. ശശി തുടങ്ങിയവർ സംസാരിക്കും. കരുതൽമേഖല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ചുകൊണ്ട് ജൂലായ് ഒന്നിന് മാവോവാദികൾ പശുക്കടവിൽ പോസ്റ്റർ പതിച്ചിരുന്നു.

അതിനിടെ വെള്ളിയാഴ്ച വൈകീട്ട് ആയുധധാരികളായ നാല് മാവോയിസ്റ്റുകൾ പശുക്കടവ് പൃക്കൻ തോട് തായിപ്പുരയിടത്തിൽ ആൻഡ്രൂസിന്റെ വീട്ടിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/55616/maoism-is-hollow-cpm-today-evening-at-pasukadu-public-meeting)