---
title: "മകനെ ആദ്യമായി കാണാനായില്ല; അജ്‌മലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി "
english_title: "The son could not be seen for the first time; Attempts were made to repatriate Ajmal's body"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/559/the-son-could-not-be-seen-for-the-first-time-attempts-were-made-to-repatriate-ajmals-body"
published_at: "2021-09-30T17:00:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155a00dce8be_ajmal.jpg"
keywords: []
---

# മകനെ ആദ്യമായി കാണാനായില്ല; അജ്‌മലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി 

> **Lead Summary:** **കുറ്റ്യാടി: **തൻ്റെ മകനെ ആദ്യമായി കാണാനുള്ള ആഗ്രഹവുമായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ആകസ്മികമായി മരിച്ച നരിക്കൂട്ടുംചാൽ സ്വദേശി യുവാവാവിൻ്റെ വേർപാട് നാടിനും പ്രവാസികൾക്കും ഞെട്ടലായി. മക്കയിൽ മരിച്ച അജ്‌മലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി .

## Article Content

**കുറ്റ്യാടി: **തൻ്റെ മകനെ ആദ്യമായി കാണാനുള്ള ആഗ്രഹവുമായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ആകസ്മികമായി മരിച്ച നരിക്കൂട്ടുംചാൽ സ്വദേശി യുവാവാവിൻ്റെ വേർപാട് നാടിനും പ്രവാസികൾക്കും ഞെട്ടലായി. മക്കയിൽ മരിച്ച അജ്‌മലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി .

മക്ക നവാരിയയിൽ കഫ്തീരിയ ജോലിക്കാരനായ നരിക്കൂട്ടുംചാൽ കരിങ്ങാം വീട്ടിൽ മൊയ്‌തു മകൻ അജ്‌മലാണ്ണ് മരിച്ചത്. ആസിയയാണ് ഉമ്മ. നാല് മക്കളിൽ മൂത്ത മകനാണ് അജ്‌മൽ .

ഭാര്യയും രണ്ട് പെൺമക്കളും ഒരു ആൺ കുഞ്ഞും അടങ്ങുന്നതാണ് അജ്മലിന്റെ കുടുംബം . മക്കയിൽ ജോലി ചെയ്യുന്ന അജ്നാസ് സഹോദരനാണ് .

അഫീദ ,ഹൈജാസ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ ഒന്നര വർഷം മുമ്പ് സൗദിയിലേക്ക് പോയ അജ്‌മൽ തന്റെ ഇളയ മകനെ ആദ്യമായി കാണാനായി നാട്ടിൽ പോവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു മരണം. മൃതദേഹമിപ്പോൾ മക്കയിലെ ഹിറാ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ് .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/559/the-son-could-not-be-seen-for-the-first-time-attempts-were-made-to-repatriate-ajmals-body)