---
title: "കടിച്ച് കൊന്നു; വട്ടോളിയിലും ഭീതി പരത്തി തെരുവ് നായ്ക്കൾ ; 9 ആടുകളെ കടിച്ചു "
english_title: "Street violence has intensified in and around Vatoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/57958/Street-violence-has-intensified-in-and-around-Vatoli-new"
published_at: "2022-07-29T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e33e8871f13_street_dog.jpg"
keywords: []
---

# കടിച്ച് കൊന്നു; വട്ടോളിയിലും ഭീതി പരത്തി തെരുവ് നായ്ക്കൾ ; 9 ആടുകളെ കടിച്ചു 

> **Lead Summary:** **കക്കട്ടിൽ: **നാട്ടിൽ ഭീതി പരത്തി തെരുവ് നായ്ക്കൾ. ഒൻപത് ആടുകൾക്ക് നേരെ അക്രമം. അഞ്ച് ആടുകളെ കടിച്ചുകൊന്നു. വട്ടോളിയിലും പരിസരങ്ങളിലും തെരുവുനായശല്യം രൂക്ഷമായി.

## Article Content

**കക്കട്ടിൽ: **നാട്ടിൽ ഭീതി പരത്തി തെരുവ് നായ്ക്കൾ. ഒൻപത് ആടുകൾക്ക് നേരെ അക്രമം. അഞ്ച് ആടുകളെ കടിച്ചുകൊന്നു. വട്ടോളിയിലും പരിസരങ്ങളിലും തെരുവുനായശല്യം രൂക്ഷമായി.

വ്യാഴാഴ്ച ഉച്ചയോടെ കരുവംകണ്ടി അബ്ദുറഹ്മാൻ ഹാജിയുടെ വീട്ടിലെ അഞ്ച് ആടുകളെ കൊല്ലുകയും നാലെണ്ണത്തിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

സമീപത്തെ വീടുകളിലെ കോഴികളെയും കൊന്നുതിന്നു. നരിപ്പറ്റ നമ്പ്യത്താംകുണ്ടിൽ കഴിഞ്ഞദിവസം രണ്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/57958/Street-violence-has-intensified-in-and-around-Vatoli-new)