വട്ടോളി : കിഫ്ബി വഴി ഒരു കോടി രൂപ അനുവദിച്ച വട്ടോളി ഗവ: യു.പി സ്ക്കൂൾ കെട്ടിട നിർമ്മാണ, ശിലാസ്ഥാപന ഉദ്ഘാടനം കുറ്റ്യാടി എം എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത അദ്ധ്യക്ഷത വഹിച്ചു. പിടി എ പ്രസിഡണ്ട് കെ.സി.രാജീവൻ സ്വാഗതം പറഞ്ഞു.
എൽ എസ് ജി ഡി കുന്നുമ്മൽ അസിസ്റ്റൻറ് എൻജിനീയർ സുധീഷ് ടി ടി റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ എഇഒ ബിന്ദു, കുന്നുമ്മൽ ബിപിസി സുനിൽ , ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
One crore building; Vatoli Govt: MLA laid stone on UP school building