---
title: "ക്വിറ്റ് ഇന്ത്യ ദിനം: സ്വാതന്ത്ര്യസമര ചരിത്ര   ക്വിസ് സംഘടിപ്പിച്ചു"
english_title: "Quit India Day: Freedom Struggle History Quiz Organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/60729/quit-india-day-freedom-struggle-history-quiz-organized"
published_at: "2022-08-10T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f352af75068_Untitled-1.jpg"
keywords: []
---

# ക്വിറ്റ് ഇന്ത്യ ദിനം: സ്വാതന്ത്ര്യസമര ചരിത്ര   ക്വിസ് സംഘടിപ്പിച്ചു

> **Lead Summary:** **നരിപ്പറ്റ : **സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യ ദിനത്തിൽ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല നരിപ്പറ്റ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു.

## Article Content

**നരിപ്പറ്റ : **സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യ ദിനത്തിൽ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല നരിപ്പറ്റ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു.

എൽ പി വിഭാഗത്തിൽ വിനായക് ( നരിപ്പറ്റ സൗത്ത് എൽ പി സ്കൂൾ ), ഒന്നാം സ്ഥാനവും, ദർശിത്. വി. ആർ. ( നരിപ്പറ്റ നോർത്ത് എൽ പി ) ആഷ്മിത്.പി,( ഗവ എൽപി തിനൂർ ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

യു.പി വിഭാഗത്തിൽ വേദ ഡി. എസ്( നരിപ്പറ്റ യുപി) ഒന്നും അലോക. എസ് ( സംസ്കൃതം ഹൈസ്കൂൾ വട്ടോളി)രണ്ടും, ദേവതീർഥ് എ ( നരിപ്പറ്റ നോർത്ത് എൽ പി സ്കൂൾ )മൂന്നും സ്ഥാനങ്ങൾ നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ നരിപ്പറ്റ ആർ. എൻ. എം ഹയർ സെക്കൻഡറി സ്കൂളിലെ ശിവാനി പി എസ് ഒന്നും,ആഗ്നേയ് രണ്ടും, അഞ്ജന എ ആർ മൂന്നും സ്ഥാനങ്ങൾ നേടി.

വിജയികൾക്ക് കുറ്റ്യാടി പ്ലസ് ഫോറം സെക്രട്ടറി പി എം അഷ്റഫ്, എം. എസ് ശ്രീജിത്ത്, ടി.പി വിനോദൻ എന്നിവർ, സർട്ടിഫിക്കറ്റുകളും, മൊമെന്റോയും വിതരണം ചെയ്തു.

അഖിലേന്ദ്രൻ നരിപ്പറ്റഅധ്യക്ഷനായി. വി.കെ അരുൺ, ആദർശ് വി.കെ, മഹാദേവൻ, അഥി ൻ, അതുൽ ബാബു, സൗരവ്, നീതി അനീഷ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/60729/quit-india-day-freedom-struggle-history-quiz-organized)