---
title: "കുറ്റ്യാടിയിൽ ക്വിറ്റ് ഇന്ത്യ ദിനാചാരണ പരിപാടി സംഘടിപ്പിച്ചു "
english_title: "Quit India Day program was observed at Kootyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/60787/quit-india-day-program-was-observed-at-kootyadi-NEW"
published_at: "2022-08-10T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3847413526_Untitled-1.jpg"
keywords: []
---

# കുറ്റ്യാടിയിൽ ക്വിറ്റ് ഇന്ത്യ ദിനാചാരണ പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി : **കെ പി സി സി ഗാന്ധിദർശൻ സമിതി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിയോജക മണ്ഡലംതല ക്വിറ്റ് ഇന്ത്യ ദിനാചാരണ പരിപാടി എൻ.കെ ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മുൻ. കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി : **കെ പി സി സി ഗാന്ധിദർശൻ സമിതി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിയോജക മണ്ഡലംതല ക്വിറ്റ് ഇന്ത്യ ദിനാചാരണ പരിപാടി എൻ.കെ ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മുൻ. കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗാന്ധിദർശൻ സമിതി കുറ്റ്യാടി നിയോജകമണ്ഡലം രക്ഷാധികാരി ടി. എം മൂസ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

കെപിസിസി സെക്രട്ടറി സുനിൽ മടപ്പള്ളി, ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡൻ്റ്ആർ.പി രവീന്ദ്രൻ, സ്റ്റേറ്റ് കമ്മിറ്റി അംഗം സി.പി ജിനചന്ദ്രൻ, ട്രഷറർ റാഫി കായക്കൊടി, ഗാന്ധിദർശൻ കുറ്റ്യാടി നിയോജകമണ്ഡലം രക്ഷാധികാരികളായ മരിക്കാട്ടേരി ദാമോദരൻ, ഇടവത്ത് കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ, വി.പി ഗീത, എം. കെ ഭാസ്കരൻ, എം. അബ്ദുള്ള മാസ്റ്റർ, വി. പി കുമാരൻ മാസ്റ്റർ, കണ്ണോത്ത് ദാമോദരൻ, രാമകൃഷ്ണൻ, ബി. കെ സത്യൻ മാസ്റ്റർ, നജീബ് ചോയിക്കണ്ടി, എൻ. സി കുമാരൻ മാസ്റ്റർ, വി.പി കുമാരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.നിയോജക മുണ്ഡലം ജനറൽ സെക്രട്ടറി രാജൻ മാസ്റ്റർ പൂത്തോളിക്കണ്ടി സ്വാഗതവും സരള കോള്ളിക്കാവിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/60787/quit-india-day-program-was-observed-at-kootyadi-NEW)