---
title: "സ്മാർട്ടാക്കി പടിയിറക്കം; സ്കൂളിന് ഒമ്പത് സ്മാർട്ട് ടിവികൾ കൈമാറി സുജാത ടീച്ചർ വിരമിച്ചു"
english_title: "Sujatha teacher retires after handing over smart TVs"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/6089/sujatha-teacher-retires-after-handing-over-smart-tvs"
published_at: "2021-10-20T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616f728317cab_kty tv.jpg"
keywords: []
---

# സ്മാർട്ടാക്കി പടിയിറക്കം; സ്കൂളിന് ഒമ്പത് സ്മാർട്ട് ടിവികൾ കൈമാറി സുജാത ടീച്ചർ വിരമിച്ചു

> **Lead Summary:** **കുറ്റ്യാടി**: തൻ്റെ വിദ്യാർത്ഥികളും പുതിയ ലോകം കാണണം ,ക്ലാസ് മുറികൾ സ്മാർട്ടാകണം, ആ സ്വപ്നങ്ങൾ യാഥാത്ഥ്യമാക്കി സുജാത ടീച്ചറുടെ പടിയിറക്കം. മുഴുവൻ ക്ലാസ് മുറികളിലും ഡിജിറ്റൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഒമ്പത് സ്മാർട്ട് ടെലിവിഷനുകൾ സ്കൂളിന് കൈമാറി മുൻ പ്രധാനാധ്യാപിക.

## Article Content

**കുറ്റ്യാടി**: തൻ്റെ വിദ്യാർത്ഥികളും പുതിയ ലോകം കാണണം ,ക്ലാസ് മുറികൾ സ്മാർട്ടാകണം, ആ സ്വപ്നങ്ങൾ യാഥാത്ഥ്യമാക്കി സുജാത ടീച്ചറുടെ പടിയിറക്കം. മുഴുവൻ ക്ലാസ് മുറികളിലും ഡിജിറ്റൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഒമ്പത് സ്മാർട്ട് ടെലിവിഷനുകൾ സ്കൂളിന് കൈമാറി മുൻ പ്രധാനാധ്യാപിക.

വടയം സൗത്ത് എൽ.പി.സ്കൂൾ മുൻ പ്രധാനാധ്യാപിക എൻ.കെ. സുജാതയാണ് വിരമിക്കലിനോടനുബന്ധിച്ച് ടെലിവിഷനുകൾ നൽകിയത്.

സ്കൂൾ തുറക്കതിന് മുന്നോടിയായി നടന്ന പി.ടി.എ. പൊതുയോഗം വാർഡംഗം ജുഗുനു തെക്കെയിൽ ഉദ്ഘാടനം ചെയ്തു. ലത്തീഫ് ചുണ്ടയിൽ അധ്യക്ഷനായി.

സ്കൂൾ മാനേജർ വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, പ്രധാനാധ്യാപിക സി.സി. തങ്കമണി, സി.സി. സൂപ്പി, എൻ.കെ. സുജാത ,സി. കെ. കുമാരൻ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ. ഭാരവാഹികൾ: കെ. രജിൽ (പ്രസി) കെ. ഷിജീഷ് (വൈ: പ്രസി) സി.സി. തങ്കമണി (സെക്ര).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/6089/sujatha-teacher-retires-after-handing-over-smart-tvs)