---
title: "ചാരായ വാറ്റ് തുടങ്ങി; കരിങ്ങാട് നിന്നും 1300 ലിറ്റർ വാഷ് വീണ്ടും പിടികൂടി  "
english_title: "1300 liters of wash was again seized from Karingad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/61042/1300-liters-of-wash-was-again-seized-from-karingad-new"
published_at: "2022-08-11T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4f759e7373_police_3.jpg"
keywords: []
---

# ചാരായ വാറ്റ് തുടങ്ങി; കരിങ്ങാട് നിന്നും 1300 ലിറ്റർ വാഷ് വീണ്ടും പിടികൂടി  

> **Lead Summary:** **കുറ്റ്യാടി : **ഓണക്കാലമായതോടെ ചാരായ വാറ്റും തകൃതി. തൊട്ടിൽപ്പാലത്തെ കരിങ്ങാട് തോടിൻ്റെ അരികിൽ വച്ച് ചാരായം വാറ്റാൻ തയ്യാറാക്കിയ 1300 ലിറ്റർ വാഷ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു.

## Article Content

**കുറ്റ്യാടി : **ഓണക്കാലമായതോടെ ചാരായ വാറ്റും തകൃതി. തൊട്ടിൽപ്പാലത്തെ കരിങ്ങാട് തോടിൻ്റെ അരികിൽ വച്ച് ചാരായം വാറ്റാൻ തയ്യാറാക്കിയ 1300 ലിറ്റർ വാഷ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു.

കോഴിക്കോട് ഐ ബി യിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാദാപുരം എക്സൈസ് റെയ്ഞ്ച് പാർട്ടിയും, കോഴിക്കോട് ഐ ബിയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാഷ് പിടികൂടിയത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. നാദാപുരം റെയ്ഞ്ചിൽ അബ്കാരി CR No.76/22 ആയി കേസ് രജിസ്റ്റർ ചെയ്തു.

നാദാപുരം റെയ്ഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ മുരളി കെ.വി, കോഴിക്കോട് ഐ ബി പ്രിവൻ്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ, നാദാപുരം റെയ്ഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ ശൈലേഷ് കുമാർ എം.എം, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഷാജി കെ, സി ഇ ഒ വിജയൻ വി.സി, ഡബ്ള്യു സി ഇ ഒ നിഷ എൻ.കെ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/61042/1300-liters-of-wash-was-again-seized-from-karingad-new)