---
title: "മഴക്കെടുതി: മുള്ളൻകുന്നിൽ വീട് അപകടാവസ്ഥയിൽ, വേളത്ത് മതിൽ തകർന്നു "
english_title: "Rain: The house at Mullankunnu was in danger and the wall collapsed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/6110/rain-the-house-at-mullankunnu-was-in-danger-and-the-wall-collapsed"
published_at: "2021-10-20T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616f8bba0f56b_mazha.jpg"
keywords: []
---

# മഴക്കെടുതി: മുള്ളൻകുന്നിൽ വീട് അപകടാവസ്ഥയിൽ, വേളത്ത് മതിൽ തകർന്നു 

> **Lead Summary:** **കുറ്റ്യാടി: **മലയോരത്ത് മഴക്കെടുതി വ്യാപകം. മുള്ളൻകുന്നിൽ വീട് അപകടാവസ്ഥയിൽ, വേളത്ത് മതിൽ തകർന്നു. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ വീട് അപകടാവസ്ഥയിൽ.

## Article Content

**കുറ്റ്യാടി: **മലയോരത്ത് മഴക്കെടുതി വ്യാപകം. മുള്ളൻകുന്നിൽ വീട് അപകടാവസ്ഥയിൽ, വേളത്ത് മതിൽ തകർന്നു. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ വീട് അപകടാവസ്ഥയിൽ.

മുള്ളൻകുന്ന് ചെക്കൂറ മലയിലെ പൂക്കോട്ട് മീത്തൽ വിജയനും കുടുംബവും താമസിക്കുന്ന വീടാണ് ഏതുനിമിഷവും തകർന്നു വീഴുമെന്ന നിലയിലുള്ളത്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. വേളത്ത് ശക്തമായ മഴയിൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ കൂളിക്കുന്നിലെ കണ്ടോത്ത് പൊയിൽ രാഘവന്റെ വീടിന്റെ സുരക്ഷാ മതിൽ തകർന്നു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/6110/rain-the-house-at-mullankunnu-was-in-danger-and-the-wall-collapsed)