---
title: "സ്വാതന്ത്യ സമര ചരിത്ര സ്മൃതി സംഗമം നാളെ മൊകേരിയിൽ "
english_title: "Freedom Struggle History Commemorative Meeting tomorrow at Mokeri"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/61262/freedom-struggle-history-commemorative-meeting-tomorrow-at-mokeri"
published_at: "2022-08-12T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f65ce974a98_Untitled-1.jpg"
keywords: []
---

# സ്വാതന്ത്യ സമര ചരിത്ര സ്മൃതി സംഗമം നാളെ മൊകേരിയിൽ 

> **Lead Summary:** **മൊകേരി : **ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്തിൽ സ്വാതന്ത്യ സമര ചരിത്ര സ്മൃതി സംഗമം നാളെ മൊകേരിയിൽ . വൈകിട്ട് 4 മണിക്കാണ് പരിപാടി.

## Article Content

**മൊകേരി : **ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്തിൽ സ്വാതന്ത്യ സമര ചരിത്ര സ്മൃതി സംഗമം നാളെ മൊകേരിയിൽ . വൈകിട്ട് 4 മണിക്കാണ് പരിപാടി.

ഇന്ത്യ സ്വതന്ത്രമായ തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ കുന്നുമ്മൽ മേഖലയിലെ സ്വാതന്ത്യസമര സേനാനികളുടെ കുടുംബങ്ങളെ ആദരിക്കും.

സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്യും.

സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു, എൽ ജെഡി ജില്ലാ കമ്മിറ്റി അംഗം നീലിയോട്ട് നാണു, എൻ സി പി ബ്ലോക്ക് പ്രസിഡന്റ് പി രാധാകൃഷ്ണൻ പ്രസംഗിക്കുമെന്നും സംഘാടകസമിതി ചെയർമാൻ എം പി കുഞ്ഞിരാമൻ കൺവീനർ കെ ശശീന്ദ്രൻ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/61262/freedom-struggle-history-commemorative-meeting-tomorrow-at-mokeri)