---
title: "കുറ്റ്യാടിക്ക് പോലീസ് മെഡൽ നേട്ടം; അഭിമാനമായി പി.കെ.സന്തോഷ്"
english_title: "Kuttyadi gets Police Medal; Proudly PK Santosh"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/61489/kuttyadi-gets-police-medal-proudly-pk-santosh"
published_at: "2022-08-13T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7d0453493e_Untitled-1-Recovered.jpg"
keywords: []
---

# കുറ്റ്യാടിക്ക് പോലീസ് മെഡൽ നേട്ടം; അഭിമാനമായി പി.കെ.സന്തോഷ്

> **Lead Summary:** ** കുറ്റ്യാടി : **കുറ്റ്യാടിക്ക് അഭിമാനമായി പോലീസ് മെഡൽ നേട്ടം.കോഴിക്കോട് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക് ) പി.കെ.സന്തോഷാണ് മുഖ്യമന്ത്രിയുടെ സുത്യർഹമായ സേവനത്തിനുള്ള പോലീസ് മെഡൽ നേട്ടത്തിന് അർഹനായിരിക്കുന്നത്.

## Article Content

** കുറ്റ്യാടി : **കുറ്റ്യാടിക്ക് അഭിമാനമായി പോലീസ് മെഡൽ നേട്ടം.കോഴിക്കോട് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക് ) പി.കെ.സന്തോഷാണ് മുഖ്യമന്ത്രിയുടെ സുത്യർഹമായ സേവനത്തിനുള്ള പോലീസ് മെഡൽ നേട്ടത്തിന് അർഹനായിരിക്കുന്നത്.

നരിക്കൂട്ടുംചാൽ പൊന്നാർകണ്ടിയിൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ് സന്തോഷ്.2004 ൽ ഇടുക്കി ജില്ലയിലെ പീരുമേട് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു കൊണ്ടായിരുന്നു ഇദ്ദേഹത്തിൻ്റെ പോലീസ് സേനയിലേക്കുള്ള തുടക്കം.

തുടർന്ന് നിരവധി 'ജില്ലകളിൽ ജോലി ചെയ്ത ഇദ്ദേഹം.നടക്കാവ്, പാനൂർ, ചേവായൂർ, തളിപറമ്പ് ,എടക്കര, അരീക്കോട് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഇൻസ്പെക്ടറായും ജോലി ചെയ്തിരുന്നു.കൂടാതെ വിവിധ ജില്ലകളിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.യുമായിരുന്നു.

നല്ലൊരു വോളിബോൾ കളിക്കാരനായിരുന്ന ഇദ്ദേഹം നരിക്കൂട്ടും ചാൽ പ്രദേശത്തിൻ്റെ സന്നദ്ധ, ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

പി.കെ.സന്തോഷിൻ്റെ മെഡൽ നേട്ടം ജന്മനാടായ നരിക്കൂട്ടും ചാലിന് സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ഇരട്ടി മധുരം സമ്മാനിച്ചിരിക്കുകയാണ്. സവിത യാണ് ഭാര്യ. അഭിനവ് സെൻ, അവന്തിക സെൻ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/61489/kuttyadi-gets-police-medal-proudly-pk-santosh)