---
title: "ദേശീയ പുരസ്കാരം;  ടി.നാരായണൻ വട്ടോളിക്ക് ജന്മനാട്ടിൽ സ്വീകരണം "
english_title: "National Award; Welcome to T. Narayanan Vatoli's hometown"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/61617/national-award-welcome-to-t-narayanan-vatolis-hometown"
published_at: "2022-08-14T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8efddd3b81_Untitled-1.jpg"
keywords: []
---

# ദേശീയ പുരസ്കാരം;  ടി.നാരായണൻ വട്ടോളിക്ക് ജന്മനാട്ടിൽ സ്വീകരണം 

> **Lead Summary:** **കക്കട്ടിൽ : **ആരോഗ്യ മേഖലയിലെ സമർപ്പിത സേവനത്തിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം നേടിയ .ടി.നാരായണൻ വട്ടോളിക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി.

## Article Content

**കക്കട്ടിൽ : **ആരോഗ്യ മേഖലയിലെ സമർപ്പിത സേവനത്തിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം നേടിയ .ടി.നാരായണൻ വട്ടോളിക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി.

സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് പ്രഭാഷകനും എഴുത്തുകാരനുമായ എം ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിട്ട. ഡി. ഡി. ഇ പി. ടി ഭാസ്കരൻ അധ്യക്ഷനായി.

വളപ്പിൽ കരുണൻ ഗുരുക്കൾ,പൊന്നാട സമർപ്പണവും. ടി.രാധാകൃഷ്ണൻ വടകര ഉപഹാര സമർപ്പണവും നിർവഹിച്ചു.

രാജഗോപാൽ കാരപ്പറ്റ, ജയചന്ദ്രൻ മൊകേരി, നാസർ കക്കട്ടിൽ, ചന്ദ്രൻ സൂര്യ ശില, അഖിലേന്ദ്രൻ നരിപ്പറ്റ, മൊയ്തു കണ്ണങ്കോടൻ, കെ.റൂസി എം. കെ.വിനോദൻ, പത്മനാഭൻ വട്ടോളി, ഡൽഹി കേളപ്പൻ, ടി. നാരായണൻ വട്ടോളി .സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/61617/national-award-welcome-to-t-narayanan-vatolis-hometown)