ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ

ഉദ്ദേശിച്ചത് മരിക്കാനെന്ന്; യുവതിയെ ഭർത്താവിൻ്റെ സഹായത്തോടെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ
Aug 17, 2022 07:32 AM | By Anjana Shaji

കുറ്റ്യാടി : ജീവിതം മടുത്ത് നാടുവിട്ടത് മരിക്കാനെന്ന് യുവതി. ഭർത്താവിൻ്റെ സഹായത്തോടെ 27-കാരിയെ പീഡിപ്പിച്ച വേളം സ്വദേശി അറസ്റ്റിൽ.

വേളം പെരുവയൽ സ്വദേശി മടക്കുമൂലയിൽ അബ്ദുൾ ലത്തീഫിനെയാണ് (35) പേരാമ്പ്ര സി.ഐ. എം.സജീവ് കുമാർ അറസ്റ്റുചെയ്തത്. ഭർത്താവാണ് പ്രതിയുടെ അടുത്തേക്ക് യുവതിയെ എത്തിച്ചുനൽകിയതെന്നാണ് മൊഴി.

കേസിൽ കൂട്ടുപ്രതിയായ ഭർത്താവിനെ പിടികൂടാനായിട്ടില്ല. ഓഗസ്റ്റ്‌ 14-ന് ആശുപത്രിയിൽ മാതാവിനൊപ്പം ഡോക്ടറെ കാണാനായിപ്പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്.

15-ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ യുവതി ഹാജരാവുകയായിരുന്നു. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ കൊയിലാണ്ടി ഭാഗത്തേക്ക് ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓർത്ത് മനംമാറ്റം വന്നതിനാൽ ബന്ധുവീട്ടിൽ പോയി തിരികെ വരുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

ഇതിനൊപ്പമാണ് 2018-ൽ പീഡനത്തിന് ഇരയായതിന്റെ കാര്യം യുവതി വെളിപ്പെടുത്തിയത്. തൊട്ടിൽപ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലുംവെച്ച് രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.

തൊട്ടിൽപ്പാലം ഭാഗത്തേക്ക് പോയപ്പോൾ ഭർത്താവാണ് പ്രതിയുടെ അടുത്തേക്ക് എത്തിച്ചതെന്നാണ് മൊഴിയെന്ന് പോലീസ് പറഞ്ഞു.

meant to die; A native of Velam was arrested for torturing the young woman with the help of her husband

Next TV

Related Stories
മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം

Sep 26, 2022 07:50 PM

മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം

മന്ത്രിയുടെ 10 ലക്ഷം; പള്ളി മരുതിയോട്ട് മുക്ക് റോഡ് പരിഷ്കരണ പ്രവൃത്തി...

Read More >>
മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

Sep 26, 2022 07:42 PM

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ...

Read More >>
പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Sep 26, 2022 07:36 PM

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ

Sep 26, 2022 07:31 PM

മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ

മികച്ചത് ആർട്ടിക്കിൽ; മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലയ്ക്ക് ആർട്ടിക്കിൽ...

Read More >>
 ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ  പരിശോധന നടത്തുന്നു

Sep 26, 2022 07:08 PM

ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു

ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി ടി മോഹൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന...

Read More >>
വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

Sep 26, 2022 07:00 PM

വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

വടകര മഹോത്സവം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര...

Read More >>
Top Stories