Aug 18, 2022 09:47 PM

കുറ്റ്യാടി : അമ്പലക്കുളങ്ങര, കക്കട്ട്,തൊട്ടിൽപാലം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ശോഭയാത്രകൾ നടന്നു.ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷമാക്കി നാടെങ്ങും ഉത്സവം.


ആഘോഷങ്ങളുടെ ഭാഗമായി വർണശബളമായ ശോഭായാത്രകളും സാംസ്കാരിക സമ്മേളനങ്ങളും നടത്തി കേരളക്കര. വീഥികളിൽ ഉണ്ണിക്കണ്ണൻമാരുടെയും ഗോപികമാരുടെയും കളിയും ചിരിയും കുസൃതികളും നിറഞ്ഞപ്പോൾ പാതകൾ നിറശോഭയായി.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷമുള്ള ആദ്യ ശ്രീകൃഷ്ണ ജയന്തി ആയതിനാല്‍ ഇത്തവണ ആഘോഷങ്ങൾക്ക് പകിട്ടേറി.വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.


വളയത്ത് വർണ്ണോജ്ജ്വലമായ ചലന നിശ്ച്ചല ദൃശ്യങ്ങളും നൃത്തങ്ങളും 'മിഴിവേകി.ഘോഷയാത്ര ബാലഗോകുലം കല്ലുനിര, കുണ്ടു പോയിൽ, വളയം പരദേവത, തലപൊയിൽ യൂണിറ്റുകളിൽ നിന്നുള്ള ഘോഷയാത്രകൾ താനി മുക്കിൽ കേന്ദ്രീകരിച്ചു. തൂണേരി, നാദാപുരം, ഇരിങ്ങണ്ണൂർ ,മേഖയിലും ശോഭായാത്രകൾ നടന്നു.

Mizhiveki procession; Sri Krishna's birthday is celebrated all over the country

Next TV

Top Stories