കുറ്റ്യാടി : കുറ്റ്യാടിയ്ക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ജാനകി കാട്ടില്‍ വെച്ച് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പീഡന വിവരം പുറത്തറിയിച്ചാല്‍ കൊന്നു കളയുമെന്നു പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി.
തന്നോടു പ്രണയം നടിച്ചു പെരുമാറിയ പ്രതി സായൂജ് വിനോദ സഞ്ചാര കേന്ദ്രം കാണിച്ചു തരാമെന്നു പറഞ്ഞാണ് ജാനകി കാട്ടില്‍ എത്തിച്ചത്. ഈ സമയം ഇയാള്‍ക്കൊപ്പം മൂന്നുപേര്‍ ഉണ്ടായിരുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലക്കി അര്‍ദ്ധ ബോധാവസ്ഥയില്‍ ആക്കിയ ശേഷമാണ് സായൂജ് ആദ്യം പീഡിപ്പിച്ചത്.
പിന്നീട് മൂന്ന് പേരും ക്രൂരമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു പോക്സോ കോടതിയില്‍ ഹാജരാക്കാന്‍ മുന്നോടിയായി പ്രതികളെ വടകര റൂറല്‍ പോലീസ് സൂപ്രണ്ട് ഡോ ശ്രീനിവാസന് മുന്‍പാകെ ഇന്ന് രാവിലെ ഹാജരാക്കി. ഉച്ചയോടെ പ്രതികളെ കൊയിലാണ്ടി പോക്സോ കോടതിയിലെത്തിച്ചു.
മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് പാറച്ചാലിൽ ഷിബു (24), മൊയിലോത്ര തെക്കെ പറമ്പത്ത് സായൂജ് (24), മൊയിലോത്ര തമഞ്ഞിമ്മൽ രാഹുൽ (22), ആക്കൽ പാലോളിൽ അക്ഷയ് (22) എന്നിവരെയാണ് ഇന്നലെ നാദാപുരം എഎസ്പി നിതിൻ രാജ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞ മൂന്നിനാണ് സംഭവം നടന്നത്.
പരിചയക്കാരനായ സായൂജാണ് പെൺകുട്ടിയെയും കൂട്ടി വിനോദസഞ്ചാര കേന്ദ്രമായ മരുതോങ്കരയിലെ ജാനകിക്കാട്ടിലെത്തിയത്. തുടർന്ന് സുഹൃത്തുക്കളായ ഷിബു, രാഹുൽ, അക്ഷയ് എന്നിവരെ വിളിച്ചുവരുത്തി. ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി പെൺകുട്ടിക്ക് നൽകിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പെൺകുട്ടിയെ സംശയകരമായ സാഹചര്യത്തിൽ കുറ്റ്യാടി, ചെറുപുഴ പാലത്തിനുസമീപം നാട്ടുകാർ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുറ്റ്യാടി പൊലീസിന്റെ അന്വേഷണത്തിലാണ് പീഡനം പുറത്തറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി.
സംഭവം നടന്ന ജാനകിക്കാട്ടിലെത്തി തെളിവെടുപ്പ് നടത്തി.പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യ്തു.പോക്സോ ചുമത്തി കോഴിക്കോട് പോക്സോ കോടതിയാണ് റിമാന്‍ഡ് ചെയ്യ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ജാനകിക്കാട്ടിൽ നിരീക്ഷണം ശക്തമാക്കുമെന്നും എഎസ്പി പറഞ്ഞു.
Drugs mixed in soft drinks; The girl's statement that she was brutally tortured