---
title: "ലക്ഷ്യം തൊഴിലാളികൾ; വിശാൽ കഞ്ചാവ് എത്തിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾക്കായി "
english_title: "Target workers; Vishal delivered ganja for non-state workers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/63937/target-workers-vishal-delivered-ganja-for-non-state-workers"
published_at: "2022-08-25T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6306cd3b8920b_rade.jpg"
keywords: []
---

# ലക്ഷ്യം തൊഴിലാളികൾ; വിശാൽ കഞ്ചാവ് എത്തിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾക്കായി 

> **Lead Summary:** **കുറ്റ്യാടി : **ലഹരി - മയക്ക് മരുന്ന് മാഫിയകൾ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെയും തൊഴിലാളികളെയും .ഇന്നലെ കാക്കുനിയിൽ പോലീസ് നടത്തിയ റെയ്ഡിൽ 1.04 കിലോ കഞ്ചാവുമായി പിടിയിലായി തിരുവനന്തപുരം സ്വദേശി വിശാൽ റിമാണ്ടിലായി.

## Article Content

**കുറ്റ്യാടി : **ലഹരി - മയക്ക് മരുന്ന് മാഫിയകൾ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെയും തൊഴിലാളികളെയും .ഇന്നലെ കാക്കുനിയിൽ പോലീസ് നടത്തിയ റെയ്ഡിൽ 1.04 കിലോ കഞ്ചാവുമായി പിടിയിലായി തിരുവനന്തപുരം സ്വദേശി വിശാൽ റിമാണ്ടിലായി.

നാദാപുരം ഡിവൈ.എസ്.പി. വി.വി. ലതീഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാക്കുനി നമ്പാംവയൽ റോഡിലെ വാടക മുറിയിൽ നടത്തിയറെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തിരുവനന്തപുരം കല്ലറസ്വദേശിയായ വിശാൽ നിർമാണത്തൊഴിലുമായി ബന്ധപ്പെട്ടാണ് വേളത്ത് എത്തിയത്.

വേളം, കുറ്റ്യാടി മേഖലകളിലെ അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചതെന്ന സൂചനയാണ് പോലീസ് നൽകുന്നത്.

ഡിവൈ.എസ്.പി. സ്ക്വാഡിലെ എസ്.സി.പി.ഒ. വി. സദാനന്ദൻ, കെ. ലതീഷ് എന്നിവരും കുറ്റ്യാടി സബ് ഇൻസ്പെക്ടർ പി. സമീർ, അഡീഷണൽ എസ്.ഐ. കെ. മുനീർ, എസ്.സി.പി.ഒ. വി.കെ. സീമ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിനുനേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/63937/target-workers-vishal-delivered-ganja-for-non-state-workers)