---
title: "അഭ്യൂഹം ആശങ്ക; കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെന്ന് വ്യാപക പ്രചരണം "
english_title: "Rumor Concern; There is a widespread propaganda that gangs are abducting children"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/64324/rumor-concern-there-is-a-widespread-propaganda-that-gangs-are-abducting-children"
published_at: "2022-08-26T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308b4b14d81a_kidnapp.jpg"
keywords: []
---

# അഭ്യൂഹം ആശങ്ക; കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെന്ന് വ്യാപക പ്രചരണം 

> **Lead Summary:** **കുറ്റ്യാടി: ** സോഷ്യൽ മീഡിയയിൽ വീണ്ടും വ്യാപകമായ അഭ്യൂഹം.കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘമുണ്ടെന്ന തരത്തിലുള്ള ഇത്തരം അഭ്യൂഹം രക്ഷിതാക്കളിലും അധ്യാപകരിലും വ്യാപകമായി ആശങ്ക പടർത്തുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെ കണ്ടെന്നാണ് വ്യാപക പ്രചരണം നടക്കുന്നത്.

## Article Content

**കുറ്റ്യാടി: ** സോഷ്യൽ മീഡിയയിൽ വീണ്ടും വ്യാപകമായ അഭ്യൂഹം.കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘമുണ്ടെന്ന തരത്തിലുള്ള ഇത്തരം അഭ്യൂഹം രക്ഷിതാക്കളിലും അധ്യാപകരിലും വ്യാപകമായി ആശങ്ക പടർത്തുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെ കണ്ടെന്നാണ് വ്യാപക പ്രചരണം നടക്കുന്നത്.

കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളായ മൊകേരി, കള്ളാട്, അടുക്കത്ത് എന്നീ പ്രദേശങ്ങളിലായി രണ്ടുദിവസമായി സ്കൂളിൽ ഇറക്കി തരാം എന്ന വ്യാജേന വണ്ടി നിർത്തുകയും കുട്ടികളെ കയറ്റിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രചാരണം. എന്നാൽ ഒന്നിനും തെളിവില്ല. ഒരാൾ പോലും പൊലീസിൽ പരാതി നൽകിയില്ല.ഒറ്റ കേസുപോലും മേഖലയിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുമില്ല.

പക്ഷേ കുട്ടികൾ കുതറി ഓടിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നുള്ള സന്ദേശമാണ്. ഒരു ഇടവേളക്കുശേഷം പരക്കുന്നത്. എന്നാൽ ലഹരി മാഫിയകളെയും കുട്ടികളെ തട്ടികൊണ്ടു പോകുന്ന റാക്കറ്റുകളെയും നിസ്സാരമായി കാണുകയും ചെയ്യരുത്. കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഭവത്തിന് പിന്നിൽ അവയവ വിൽപ്പന സംഘങ്ങളും ഭിക്ഷാടന സംഘങ്ങളുമാണെന്ന പ്രചാരണവും .

രക്ഷിതാക്കളിൽ സൃഷ്ടിക്കുന്ന ആശങ്ക വളരെ വലുതാണ്. നടന്നുപോകുന്ന വിദ്യാർത്ഥികളാണ് തങ്ങളെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചെന്ന് വീട്ടുകാരോടും മറ്റും പറയുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ പൊലീസ് അന്വേഷിച്ചാൽ തുമ്പൊന്നും കിട്ടാറുമില്ല. സ്കൂളിൽ ഇറക്കി ത്തരാമെന്ന അപരിചതരുടെ വാഗ്ദാനത്തിൽ വിദ്യാർത്ഥികൾ ഒരു കാരണവശാലും വീഴരുതെന്നാണ് പൊലീസ് പറയുന്നത്.

നാടിന്റെ ജനകീയമായ പ്രതിരോധം മാത്രമാണ് ഇതിനൊരു ശാശ്വത പരിഹാരം. അത്തരത്തിൽ സ്കൂൾ അധ്യാപകരും രക്ഷിതാക്കളും എല്ലാവരും കൂട്ടമായ സമീപനം ഈ കാര്യത്തിൽ ഉണ്ടാവേണ്ട ആവശ്യവും ശക്തമാണ്. കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിക്കുന്ന സംഭവങ്ങൾ കൃത്യമായ തെളിവുകൾ ഇല്ലാതെ അധ്യാപകർ ഉൾപ്പെടെ ഉത്തരവാദിത്വപ്പെട്ടവർ പ്രചരിപ്പിക്കുന്നതിലും ജാഗ്രത വേണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/64324/rumor-concern-there-is-a-widespread-propaganda-that-gangs-are-abducting-children)