---
title: "ഭാര്യയെ കാഴ്ച്ചവെച്ചു; വേളം  സ്വദേശി യുവാവ് അറസ്റ്റിൽ "
english_title: "Sighted his wife; A young man from Velam was arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/64424/sighted-his-wife-a-young-man-from-velam-was-arrested"
published_at: "2022-08-27T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309adc5dbaab_ARREST.jpg"
keywords: []
---

# ഭാര്യയെ കാഴ്ച്ചവെച്ചു; വേളം  സ്വദേശി യുവാവ് അറസ്റ്റിൽ 

> **Lead Summary:** **കുറ്യാടി: **തൊട്ടിൽപ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും 27-കാരിയെ മറ്റൊരാൾക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കിയ കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. ബലാത്സംഗക്കേസ് ചുമത്തിയാണ് വേളം പെരുവയൽ സ്വദേശി അബ്ദുൾലത്തീഫാണ്‌ അറസ്റ്റിലായത്. രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

## Article Content

**കുറ്യാടി: **തൊട്ടിൽപ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും 27-കാരിയെ മറ്റൊരാൾക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കിയ കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. ബലാത്സംഗക്കേസ് ചുമത്തിയാണ് വേളം പെരുവയൽ സ്വദേശി അബ്ദുൾലത്തീഫാണ്‌ അറസ്റ്റിലായത്. രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

ഇയാളുടെ അടുത്തേക്ക് വാഹനത്തിൽ എത്തിച്ച് നൽകുകയും മറ്റൊരിക്കൽ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുകയും ചെയ്ത് പണം കൈപ്പറ്റിയെന്ന കുറ്റത്തിനാണ് ഭർത്താവിനെ പേരാമ്പ്ര സി.ഐ. എം. സജീവ് കുമാർ അറസ്റ്റ് ,ചെയ്തത്. അബ്ദുൾ ലത്തീഫിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാൻഡ്‌ ചെയ്തു. ഓഗസ്റ്റ്‌ 14-ന് യുവതിയെ കാണാതായെന്ന് ഉമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പോലീസിന്റെ മുന്നിലെത്തുന്നത്.

ആശുപത്രിയിൽ ഉമ്മയ്ക്കൊപ്പം ഡോക്ടറെ കാണാനായി പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. തുടർന്ന് 15-ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ കൊയിലാണ്ടി ഭാഗത്തേക്ക് ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓർത്ത് മനംമാറ്റം വന്നതിനാൽ ബന്ധുവീട്ടിൽ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇതിനൊപ്പമാണ് 2018-ൽ പീഡനത്തിന് ഇരയായതിന്റെ കാര്യം യുവതി വെളിപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/64424/sighted-his-wife-a-young-man-from-velam-was-arrested)