---
title: "കൂട്ടബലാത്സംഗം; പിടിയിലായ പ്രതികളുടെ സംഘത്തിൽ കൂടുതൽ പെൺകുട്ടികൾ? "
english_title: "Gang rape; More girls in the group of arrested accused?"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/6482/gang-rape-more-girls-in-the-group-of-arrested-accused"
published_at: "2021-10-22T07:03:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617215591b80c_janakikkaad.jpg"
keywords: []
---

# കൂട്ടബലാത്സംഗം; പിടിയിലായ പ്രതികളുടെ സംഘത്തിൽ കൂടുതൽ പെൺകുട്ടികൾ? 

> **Lead Summary:** **കുറ്റ്യാടി**: ജാനകിക്കാട്ടിൽ കായക്കൊടി സ്വദേശിയായ 17-കാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടബലാത്സംഗ കേസിൽ പിടിയിലായ പ്രതികളുടെ സംഘത്തിൽ കൂടുതൽ പെൺകുട്ടികൾ ഉണ്ടെന്ന ആരോപണം. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി**: ജാനകിക്കാട്ടിൽ കായക്കൊടി സ്വദേശിയായ 17-കാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടബലാത്സംഗ കേസിൽ പിടിയിലായ പ്രതികളുടെ സംഘത്തിൽ കൂടുതൽ പെൺകുട്ടികൾ ഉണ്ടെന്ന ആരോപണം. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

പിടിയിലായ പ്രതികളുടെ സംഘത്തിൽ കൂടുതൽ പെൺകുട്ടികൾ അകപ്പെട്ടിട്ടുണ്ടോയെന്നും ഇവർ മറ്റേതെങ്കിലും മാഫിയകളുടെ കണ്ണികളാണോ എന്നും അന്വേഷണ വിധേയമാക്കണമെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. കർണാടക കേന്ദ്രീകരിച്ച് കുറ്റ്യാടിയിലേക്ക് വൻതോതിൽ ലഹരി കടത്തുകയും വിൽപ്പന നടത്തുന്ന ഒരു ലോബി തന്നെ കുറ്റ്യാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസത്തിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന വിദ്യാർഥികളെയാണ് ഇവർ ഇരകളാക്കപ്പെടുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. സിദ്ധാർഥ് നരിക്കൂട്ടുംചാൽ അധ്യക്ഷനായി. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് മരുതോങ്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അഫ്സൽ മുഹമ്മദ് അധ്യക്ഷനായി.

ബലാത്സംഗക്കേസിൽ കുറ്റവാളികൾക്ക് കടുത്തശിക്ഷ ഉറപ്പുവരുത്താനുള്ള പഴുതടച്ച നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ ഇൻകാസ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വി.കെ. സുധീർ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/6482/gang-rape-more-girls-in-the-group-of-arrested-accused)