---
title: "പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ മരിച്ച ചാത്തുവിൻ്റെ സംസ്ക്കാരം ഇന്ന് "
english_title: "Today is the cremation of Chathu who died after being swept away in the river"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/65047/today-is-the-cremation-of-chathu-who-died-after-being-swept-away-in-the-river"
published_at: "2022-08-30T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630d7a87c01b5_chathu.jpg"
keywords: []
---

# പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ മരിച്ച ചാത്തുവിൻ്റെ സംസ്ക്കാരം ഇന്ന് 

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ മരിച്ച കായക്കൊടി സ്വദേശിയായ വയോധികൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് രാവിലെ ആരംഭിക്കും .സംസ്കാരം ഉച്ചയോടെ കായക്കൊടിയിലെ വീട്ടുവളപ്പിൽ നടത്തും.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ മരിച്ച കായക്കൊടി സ്വദേശിയായ വയോധികൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് രാവിലെ ആരംഭിക്കും .സംസ്കാരം ഉച്ചയോടെ കായക്കൊടിയിലെ വീട്ടുവളപ്പിൽ നടത്തും.

കായക്കൊടി ചുഴലിക്കര ചാത്തു (88) ആണ് മരിച്ചത്. നീലേച്ചുകുന്നിലെ മകളുടെവീട്ടിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കുറ്റ്യാടിയിലെത്തിയ ഇയാൾ പാലത്തിനുചുവടെയുള്ള കുളിക്കടവിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെടുകയായിരുന്നു.

പരിസരത്ത് അലക്കാൻ എത്തിയ സ്ത്രീകളാണ് നാട്ടുകാരെ അറിയിച്ചത്. ഉടൻ നാട്ടുകാരും നാദാപുരം ചേലക്കാട് നിന്നെത്തിയ അഗ്നിശമന സേനാവിഭാഗവും ഒരുമണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് കുറ്റ്യാടി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: പരേതയായ മാത. മക്കൾ: നാണു, ജാനു, മാതു, ദേവി, രാജൻ. മരുമക്കൾ: ശാന്ത, കണ്ണൻ, യു.കെ. ചാത്തു, ബാലൻ, ശോഭ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/65047/today-is-the-cremation-of-chathu-who-died-after-being-swept-away-in-the-river)