---
title: "ഉടൻ ടെണ്ടർ; തിരുവള്ളൂർ - ആയഞ്ചേരി റോഡ് ബി എം ബി സി നിലവാരത്തിലേക്ക് "
english_title: "Tender immediately; Tiruvallur - Ayanchery Road to BMBC standard"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/66141/tender-immediately-tiruvallur-ayanchery-road-to-bmbc-standard"
published_at: "2022-09-03T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313971858671_mla.jpg"
keywords: []
---

# ഉടൻ ടെണ്ടർ; തിരുവള്ളൂർ - ആയഞ്ചേരി റോഡ് ബി എം ബി സി നിലവാരത്തിലേക്ക് 

> **Lead Summary:** **കുറ്റ്യാടി : **തിരുവള്ളൂർ - ആയഞ്ചേരി റോഡ് ബി എം ബി സി നിലവാരത്തിലേക്ക്. ** **2019 വർഷം സർക്കാർ ഫണ്ട് അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം, പ്രവൃത്തി കേവലം ഫയലിൽ മാത്രം ഒതുങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു ആയഞ്ചേരി തിരുവള്ളൂർ റോഡ്.

## Article Content

**കുറ്റ്യാടി : **തിരുവള്ളൂർ - ആയഞ്ചേരി റോഡ് ബി എം ബി സി നിലവാരത്തിലേക്ക്. ** **2019 വർഷം സർക്കാർ ഫണ്ട് അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം, പ്രവൃത്തി കേവലം ഫയലിൽ മാത്രം ഒതുങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു ആയഞ്ചേരി തിരുവള്ളൂർ റോഡ്.

ആയഞ്ചേരി ടൗണിലെ റോഡിൻറെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിരന്തരം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും ധനകാര്യ വകുപ്പ്മന്ത്രിയുമായും ചർച്ച ചെയുകയും പ്രവൃത്തി നടപ്പിലാക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതായി കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അറിയിച്ചു.

തുടർന്ന് പ്രവർത്തി ടെണ്ടർ നടപടികളിലേക്ക് നീങ്ങുകയാണ്. ടെണ്ടർ നടപടികൾ പൂർത്തിയായാൽ ഏതാനും മാസങ്ങൾക്കകം റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയരും.

ആയഞ്ചേരി ടൗണിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ് ഈ ഘട്ടത്തിൽ റോഡ് നിർമ്മിക്കുക. ജനങ്ങൾക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യം ഒരുക്കുക എന്നത് ഈ സർക്കാറിന്റെ പ്രഖ്യാപിത നയമാണ്.

ഇതിനായി എല്ലാവിധ സഹകരണങ്ങളും നൽകിവരുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനും നന്ദി രേഖപ്പെടുത്തുന്നതായും എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/66141/tender-immediately-tiruvallur-ayanchery-road-to-bmbc-standard)