---
title: "പുഴയിലെ അപകടം; ഷിജുവിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും "
english_title: "Danger in the river; Shiju's body will be cremated today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/67449/danger-in-the-river-shijus-body-will-be-cremated-today"
published_at: "2022-09-11T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d57d00b4ce_SHIJU_DEATH.jpg"
keywords: []
---

# പുഴയിലെ അപകടം; ഷിജുവിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും 

> **Lead Summary:** **കുറ്റ്യാടി:** പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പശുക്കടവ് എക്കലിലെ അരിയിൽ ഷിജു വിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും.

## Article Content

**കുറ്റ്യാടി:** പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പശുക്കടവ് എക്കലിലെ അരിയിൽ ഷിജു വിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും.

തെങ്ങുകയറ്റത്തൊഴിലാളിയായ ഷിജുവിനെ വെള്ളിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാണാതായത്. കടന്തറ പുഴയിൽ പൂഴിത്തോടിനും എക്കലിനും മധ്യേയുള്ള തൂക്കുപാലത്തിൽ ഇയാളുടെ ചെരിപ്പും തോർത്തു മുണ്ടും കണ്ടെത്തിയിരുന്നു.

പുഴയിൽ വീണതാകുമോയെന്ന സംശയത്തെത്തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ നീരൊഴുക്കിനെത്തുടർന്ന് കണ്ടെത്താനായില്ല.

ഇന്നലെ രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുറ്റ്യാടി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് പശുക്കടവിലെ വീട്ടിൽ സംസ്കരിക്കും. അച്ഛൻ: കണ്ണൻ. അമ്മ: ചീരു. സഹോദരങ്ങൾ: ബിന്ദു, പരേതയായ സീന.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/67449/danger-in-the-river-shijus-body-will-be-cremated-today)