---
title: "'കുഞ്ഞുകൈകളിൽ ഒരു ഫലവൃക്ഷതൈ'; ജെ.സി.ഐ.വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു"
english_title: "'A fruit tree in young hands'; JCI distributed saplings to the students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/68085/a-fruit-tree-in-young-hands-jci-distributed-saplings-to-the-students"
published_at: "2022-09-13T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320a8157b9a3_tree.jpg"
keywords: []
---

# 'കുഞ്ഞുകൈകളിൽ ഒരു ഫലവൃക്ഷതൈ'; ജെ.സി.ഐ.വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു

> **Lead Summary:** > **കുറ്റ്യാടി:** ജെ.സി.ഐ.കുറ്റ്യാടി കോക്കനട്ട് സിറ്റിയുടെ ആഭിമുഖ്യത്തിൽ " ജെ.സി.ഐ.വീക്ക് " ആഘോഷ പരിപാടികൾ വേറിട്ടതായി. "കുഞ്ഞുകൈകളിൽ ഒരു ഫലവൃക്ഷതൈ "പദ്ധതിയുടെ ഭാഗമായി നിട്ടൂർ എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾക്കായി നൂറോളം ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്.

## Article Content

> **കുറ്റ്യാടി:** ജെ.സി.ഐ.കുറ്റ്യാടി കോക്കനട്ട് സിറ്റിയുടെ ആഭിമുഖ്യത്തിൽ " ജെ.സി.ഐ.വീക്ക് " ആഘോഷ പരിപാടികൾ വേറിട്ടതായി. "കുഞ്ഞുകൈകളിൽ ഒരു ഫലവൃക്ഷതൈ "പദ്ധതിയുടെ ഭാഗമായി നിട്ടൂർ എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾക്കായി നൂറോളം ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്.

വാർഡ് മെമ്പർ കെ.പി.ശോഭ പദ്ധതി ഉദ്ഘാടനം ചെയ്തു.ജെ.സി.ഐ.പ്രസിഡൻ്റ് എം.കെ.ജാബിർ അധ്യക്ഷനായി. പ്രധാനാധ്യാപിക ടി.വി.സുധ, സ്കൂൾ ലീഡർ നിത്ര ലക്ഷ്മി തുടങ്ങിയവർ ചേർന്ന് വൃക്ഷതൈകൾ ഏറ്റുവാങ്ങി.

പി.ടി.എ.പ്രസിഡൻ്റ് വി.എൻ.ഗിരീഷ് കുമാർ, ജെ.സി.ഐ.ഭാരവാഹികളായ എ.കെ.സുജിത്ത്, പി.നാരായണൻ, നൗഷാദ് തെക്കാൾ, ശ്രീനാഥ് ശ്രീധരൻ, സി.എം.ഷഫീഖ്, ഡോ: ഫിറോസ് കല്ലാര, ലിനിഷ വത്സൻ, രവി രാജ് നിട്ടൂർ, സി.പരമേശ്വരൻ, കെ.കല്യാണി, ജി.വി.പ്രമീള, പി.പി.ദിനേശൻ, സജിത്ത് ഏരത്ത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/68085/a-fruit-tree-in-young-hands-jci-distributed-saplings-to-the-students)