---
title: "ടോം കൊളുത്തി; ഈറ്റില്ലത്തിൽ കർമപദ്ധതികളുമായി ഗ്രാമീണ വോളിബോൾ അസോസിയേഷൻ"
english_title: "Rural Volleyball Association with action plans in Eetillam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/6889/rural-volleyball-association-with-action-plans-in-eetillam"
published_at: "2021-10-24T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6174c738914cf_tom.jpg"
keywords: []
---

# ടോം കൊളുത്തി; ഈറ്റില്ലത്തിൽ കർമപദ്ധതികളുമായി ഗ്രാമീണ വോളിബോൾ അസോസിയേഷൻ

> **Lead Summary:** **കുറ്റ്യാടി: **ഒരു ചരിത്ര ചുവടുവെപ്പിന് ടോം ജോസഫ് തിരികൊളുത്തി. വോളിബോളിൻ്റെ ഈറ്റില്ലമായ കടത്തനാടൻ ഗ്രാമങ്ങളിൽ കൈ പന്ത് കളിക്ക് ഉണർവേകാൻ പുതിയ കർമപദ്ധതികളുമായി ഗ്രാമീണ വോളിബോൾ അസോസിയേഷൻ പ്രവർത്തനത്തിന് തുടക്കമായി.

## Article Content

**കുറ്റ്യാടി: **ഒരു ചരിത്ര ചുവടുവെപ്പിന് ടോം ജോസഫ് തിരികൊളുത്തി. വോളിബോളിൻ്റെ ഈറ്റില്ലമായ കടത്തനാടൻ ഗ്രാമങ്ങളിൽ കൈ പന്ത് കളിക്ക് ഉണർവേകാൻ പുതിയ കർമപദ്ധതികളുമായി ഗ്രാമീണ വോളിബോൾ അസോസിയേഷൻ പ്രവർത്തനത്തിന് തുടക്കമായി.

കുറ്റ്യാടി ഗ്രീൻവാലി പാർക്കിൽ നടന്ന ചടങ്ങിൽ അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളാണ് കേരളത്തിൽ വോളിബോളിനെ എന്നും നെഞ്ചോട് ചേർത്തതെന്നും വോളിബോളിന്റെ് നഷ്ടപ്രതാപം വീണ്ടെടുക്കാൻ അസോസിയേഷൻ പരിശ്രമിക്കുമെന്നും ടോം ജോസഫ് പറഞ്ഞു.

ഗ്രാമീണവോളിബോൾ അസോസിയേഷന് അഖിലേന്ത്യാ ഫെഡറേഷൻ ഉടൻ രൂപവത്കരിക്കുമെന്ന് കർണാടക വോളിബോൾ അസോസിയേഷൻ ജനറൽസെക്രട്ടറി കെ. നന്ദകുമാർ പറഞ്ഞു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ലോഗോ പ്രകാശനംചെയ്തു. അച്യുമാസ്റ്റർ നടുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി.

വോളിബോൾ അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ജോൺസൻ പുളിമൂട്ടിൽ അധ്യക്ഷനായി. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, ടി.കെ. മോഹൻദാസ്, സി.എച്ച്. ഷരീഫ്, സെബാസ്റ്റ്യൻ ജോർജ്, പി. രാജീവൻ, പ്രദീപ് കുമാർ വട്ടോളി, സേതുമാധവൻ, റോയ് ജോസഫ്, റെനിൽ വിത്സൻ, സതീശ് കുറ്റ്യാടി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/6889/rural-volleyball-association-with-action-plans-in-eetillam)