---
title: "സ്വർണവേട്ട; 4 കിലോയിലേറെ സ്വർണവുമായി കക്കട്ടിൽ സ്വദേശി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ"
english_title: "the gold rush; Three persons, including a native of Kakkatil, were arrested with more than 4 kg of gold"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/69437/the-gold-rush-three-persons-including-a-native-of-kakkatil-were-arrested-with-more-than-4-kg-of-gold"
published_at: "2022-09-20T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63293d80372e5_gold.jpg"
keywords: []
---

# സ്വർണവേട്ട; 4 കിലോയിലേറെ സ്വർണവുമായി കക്കട്ടിൽ സ്വദേശി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

> **Lead Summary:** **കക്കട്ടിൽ : **കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നും കസ്റ്റംസ് മൂന്നു കിലോയിലേറെ സ്വർണ്ണം പിടികൂടി. ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം രൂപ വിലമതിക്കും.

## Article Content

**കക്കട്ടിൽ : **കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നും കസ്റ്റംസ് മൂന്നു കിലോയിലേറെ സ്വർണ്ണം പിടികൂടി. ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം രൂപ വിലമതിക്കും.

1054 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ മലപ്പുറം സ്വദേശി ജംഷീദ് എറ്റെപ്പാടൻ, 1077 ഗ്രാം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന വയനാട് സ്വദേശി ബുഷറ , 679 ഗ്രാം കൊണ്ടുവന്ന കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ എന്നിവർ പിടിയിൽ ആയി.

ജിദ്ദയിൽ നിന്നും വന്ന വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോയിലേറെ തൂക്കമുള്ള 8 സ്വർണ്ണക്കട്ടികളും കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/69437/the-gold-rush-three-persons-including-a-native-of-kakkatil-were-arrested-with-more-than-4-kg-of-gold)