---
title: "തെരുവുനായ ശല്യം; കുറ്റ്യാടിയിൽ കുടുംബശ്രീയുടെ സഹായം ലഭ്യമാക്കും "
english_title: "street nuisance; Help from Kudumbashree will be provided in Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/69865/street-nuisance-help-from-kudumbashree-will-be-provided-in-kuttyati"
published_at: "2022-09-21T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b4a1b1830e_Untitled-1.jpg"
keywords: []
---

# തെരുവുനായ ശല്യം; കുറ്റ്യാടിയിൽ കുടുംബശ്രീയുടെ സഹായം ലഭ്യമാക്കും 

> **Lead Summary:** **കുറ്റ്യാടി : **തെരുവുനായ ശല്യം പരിഹരിക്കാൻ കുറ്റ്യാടി മണ്ഡലത്തിൽ കുടുംബശ്രീയുടെ സഹായം ലഭ്യമാക്കും. തെരുവുനായ ശല്യപരിഹാരം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, വെറ്റിനറി ഡോക്ടർമാർ , മറ്റ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

## Article Content

**കുറ്റ്യാടി : **തെരുവുനായ ശല്യം പരിഹരിക്കാൻ കുറ്റ്യാടി മണ്ഡലത്തിൽ കുടുംബശ്രീയുടെ സഹായം ലഭ്യമാക്കും. തെരുവുനായ ശല്യപരിഹാരം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, വെറ്റിനറി ഡോക്ടർമാർ , മറ്റ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അധ്യക്ഷനായി. തെരുവുനായ നിയന്ത്രണത്തിനായി എബിസി പദ്ധതി നടപ്പിലാക്കുന്നതിന് ബ്ലോക്ക് കേന്ദ്രങ്ങളിൽ എബിസി സെൻററുകൾ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തീരുമാനിച്ചു.

വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ പ്രവർത്തനങ്ങളിൽ നല്ല പുരോഗതി ഉണ്ടെന്ന് വെറ്റിനറി ഡോക്ടർമാർ യോഗത്തിൽ അറിയിച്ചു. തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ നടത്തുന്നതിനും അഭയ കേന്ദ്രം അടിയന്തരമായി കണ്ടെത്തി ആരംഭിക്കുന്നതിനും തീരുമാനിച്ചു.

ഇതിനായി പഞ്ചായത്ത് തലയോഗം ചേരുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് തല യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, മൃഗസ്നേഹികൾ, ആശാവർക്കർമാർ , സിഡിഎസ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കുന്നതിനും , ഹോട്ടൽ - റസ്റ്റോറൻറ് ,വ്യാപാരി വ്യവസായി ,ഇറച്ചി ,മത്സ്യ മാർക്കറ്റ് പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുന്നതിനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/69865/street-nuisance-help-from-kudumbashree-will-be-provided-in-kuttyati)