---
title: "സിഗ്നൽ വേണം; കുറ്റ്യാടി ജംഗ്ഷനിൽ സിഗ്നൽ വേണമെന്ന ആവശ്യം ശക്തം "
english_title: "signal is required; There is a strong demand for signal at Kuttyadi Junction"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/69868/signal-is-required-there-is-a-strong-demand-for-signal-at-kuttyadi-junction"
published_at: "2022-09-21T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b52282f5a7_Untitled-1.jpg"
keywords: []
---

# സിഗ്നൽ വേണം; കുറ്റ്യാടി ജംഗ്ഷനിൽ സിഗ്നൽ വേണമെന്ന ആവശ്യം ശക്തം 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി ജംഗ്ഷനിൽ സിഗ്നൽ വേണമെന്ന ആവശ്യം ശക്തം. ടൗണിലെ വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാര വേണമെന്നുള്ള ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. തിരക്കേറിയ കുറ്റ്യാടി ജംഗ്ഷൻ ഇതിനൊരു ഉത്തമ ഉദാഹരണമാണ്.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി ജംഗ്ഷനിൽ സിഗ്നൽ വേണമെന്ന ആവശ്യം ശക്തം. ടൗണിലെ വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാര വേണമെന്നുള്ള ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. തിരക്കേറിയ കുറ്റ്യാടി ജംഗ്ഷൻ ഇതിനൊരു ഉത്തമ ഉദാഹരണമാണ്.

കുറ്റ്യാടിയിൽ നിന്നും പേരാമ്പ്ര, മരുതോങ്കര, പേരാമ്പ്രയിൽ നിന്നും തിരിച്ച് വടകര ഭാഗത്തേക്ക് പോകുന്ന ജംഗ്ഷന് ആധുനിക രീതിയിലുള്ള സിഗ്നൽ സംവിധാനം വേണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.

അപരിചിത വാഹനങ്ങളൊക്കെ കുറ്റ്യാടിയിൽ നിന്നും പേരാമ്പ്രയിലോട്ട് ഹൈമാസ് ലൈറ്റ് പോസ്റ്റിന്റെ ഏതു വശത്തോടുകൂടിയാണ് പോകേണ്ടത് എന്നുള്ള സംശയത്തിലാണ്. ഈ പോസ്റ്റ് ഉള്ളത് കാരണം പല അപകടങ്ങളും അവിടെ സംഭവിച്ചിട്ടുണ്ട്.

ജംഗ്ഷനിൽ ഹോം ഗാർഡ് സേവനം ലഭ്യമാണെങ്കിലും അത് ട്രാഫിക് സംവിധാനത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നില്ല, സദാ നേരവും വാഹനം കടന്നുപോകുന്ന ഈയൊരു ജംഗ്ഷന് ശാശ്വത പരിഹാരമായി സിഗ്നൽ മാത്രമാണ് എന്നാണ് നാട്ടുകാരും കച്ചവടക്കാരും പറയുന്നത്.

കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അടക്കമുള്ളവർ ഇടപ്പെട്ട് ഈ ഒരു ഗതാഗതക്കുരുക്ക് പരിഹരിക്കും എന്ന പ്രതീക്ഷയിലാണ് വാഹന യാത്രക്കാരും വ്യാപാരികളും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/69868/signal-is-required-there-is-a-strong-demand-for-signal-at-kuttyadi-junction)