---
title: "ജില്ലാ ജൂഡോ; കുറ്റ്യാടി ഡ്രാഗൺ ക്ലബ്ബിന് ഓവറോൾ കിരീടം "
english_title: "Kuttyadi Dragon Judo Club won the overall title, winning nine gold medals at the District Sub-Junior and Cadet Judo Championships."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/7041/kuttyadi-dragon-judo-club-won-the-overall-title-winning-nine-gold-medals-at-the-district-sub-junior-and-cadet-judo-championships"
published_at: "2021-10-25T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176212c78fdc_judo.jpg"
keywords: []
---

# ജില്ലാ ജൂഡോ; കുറ്റ്യാടി ഡ്രാഗൺ ക്ലബ്ബിന് ഓവറോൾ കിരീടം 

> **Lead Summary:** **കുറ്റ്യാടി:** ജില്ലാ സബ്ജൂനിയർ ആൻഡ്‌ കാഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒമ്പത് സ്വർണമെഡലുകൾ നേടിയ കുറ്റ്യാടി ഡ്രാഗൺ ജൂഡോ ക്ലബ്ബിന് ഓവറോൾ കിരീടം. എട്ട് മെഡലുകൾ നേടി യങ് ടൈഗേഴ്‌സ് മുക്കം രണ്ടാം സ്ഥാനവും ഏഴ് മെഡലുകൾ നേടി ഇംപാക്ട് ജൂഡോ ക്ലബ്ബ് പയ്യോളി മൂന്നാം സ്ഥാനവും നേടി.

## Article Content

**കുറ്റ്യാടി:** ജില്ലാ സബ്ജൂനിയർ ആൻഡ്‌ കാഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒമ്പത് സ്വർണമെഡലുകൾ നേടിയ കുറ്റ്യാടി ഡ്രാഗൺ ജൂഡോ ക്ലബ്ബിന് ഓവറോൾ കിരീടം. എട്ട് മെഡലുകൾ നേടി യങ് ടൈഗേഴ്‌സ് മുക്കം രണ്ടാം സ്ഥാനവും ഏഴ് മെഡലുകൾ നേടി ഇംപാക്ട് ജൂഡോ ക്ലബ്ബ് പയ്യോളി മൂന്നാം സ്ഥാനവും നേടി.

ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചാമ്പ്യൻഷിപ്പ്. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് കെ. സുനിൽ കുമാർ അധ്യക്ഷനായി.

ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ, ട്രഷറർ എൻ.എം. സുനീഷ് കുമാർ, ജൂഡോ ഫെഡറേഷൻ മെമ്പർ കെ. ജോയ് വർഗീസ്, സംസ്ഥാന ജൂഡോ ജോയന്റ് സെക്രട്ടറി സി. റഫീഖ്, വി.ആർ. പ്രേംജിത്ത്, കെ.എ. നവീസ്, പി.പി. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/7041/kuttyadi-dragon-judo-club-won-the-overall-title-winning-nine-gold-medals-at-the-district-sub-junior-and-cadet-judo-championships)