വേളം സ്വദേശിയായ പ്ലസ് വൺകാരൻ വീട്ടുകാരറിയാതെ പോയത് മുഖ്യമന്ത്രിയെ കാണാൻ

വേളം സ്വദേശിയായ പ്ലസ് വൺകാരൻ വീട്ടുകാരറിയാതെ പോയത് മുഖ്യമന്ത്രിയെ കാണാൻ
Sep 25, 2022 06:31 PM | By Vyshnavy Rajan

കുറ്റ്യാടി : വേളം സ്വദേശിയായ പ്ലസ് വൺകാരൻ വീട്ടുകാരറിയാതെ പോയത് മുഖ്യമന്ത്രിയെ കാണാൻ... വീട്ടുകാരറിയാതെ കോഴിക്കോട് നിന്നും മുഖ്യമന്ത്രിയെ കാണാനെത്തി അച്ഛൻറെ കടബാധ്യത പറഞ്ഞ പ്ലസ് വൺകാരനെ ആശ്വസിപ്പിച്ച് പിണറായി വിജയൻ.

കുറ്റ്യാടി വേളം സ്വദേശിയായ ദേവാനന്ദനാണ് ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് അച്ഛനെ വിളിച്ച് വരുത്തിയ മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകി ദേവനന്ദനെ മടക്കി അയച്ചു. ഇന്നലെ രാത്രി ഒൻപതരയോടെ ക്ലിഫ് ഹൗസിന് മുന്നിൽ ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കഥ തുടങ്ങുന്നത്.

ഒന്നു ഞെട്ടിയ സുരക്ഷ ഉദ്യോഗസ്ഥർ വിവരം മ്യസിയം പൊലിസിനെ അറിയിച്ചു. മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാർ കുട്ടിയെ കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അതോടെയാണ് ആവള ഹയർ സെക്കൻററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയായ ദേവാനന്ദൻ നടത്തിയത് ഒരു സാഹസികയാത്രയാണെന്ന് പൊലീസിന് മനസിലായത്. ദേവനന്ദൻ്റെ അച്ഛൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്തിരുന്നു.

വായ്പ മുടങ്ങിയതോടെ ഭീഷണിയും ശല്യവുമായി. വീട്ടുകാരുടെ കണ്ണീർ‍ കണ്ട് മനസുനീറിയ വിദ്യാർത്ഥി ആരുമറിയാതെ ട്രെയിൻ കയറി തമ്പാനൂരിലെത്തുകയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് സങ്കടം പറയുകയായിരുന്ന ലക്ഷ്യം. യാത്ര ചെന്ന് അവസാനിച്ചത് ക്ലിഫ് ഹൌസിലും. കോഴിക്കോട്ട് നിന്നും ഒരു വിദ്യാർത്ഥി സാഹസികമായി എത്തിയ കാര്യം പൊലീസുകാർ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിച്ചു.

കുട്ടിയുടെ രക്ഷിതാക്കൾക്കും രാത്രി തന്നെ വിവരം കൈമാറി. ദേവാനന്ദൻ്റെ അച്ഛൻ രാജീവ് രാവിലെ തിരുവനന്തപുരത്ത് എത്തി. രണ്ടുപേർക്കും ഭക്ഷണവും സൗകര്യങ്ങളും പൊലീസ് ഒരുക്കി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മുഖ്യമന്ത്രി കുട്ടിയെയും അച്ഛനെയും സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് വിളിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ഒടുവിൽ കടം തീർക്കാൻ ഇടപെടാമെന്ന് മുഖ്യമന്ത്രിക്ക് ദേവാനന്ദൻ്റെ ഉറപ്പ്. ഇനി വീട്ടുകാർ അറിയാതെ വീട് വിട്ടു പോകരുതെന്ന് ഉപദേശവും. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയോടെയാണ് ദേവാനന്ദൻ സെക്രട്ടേറിയറ്റിൽ നിന്നും മടങ്ങിയത്. ദേവാനന്ദനേയും അച്ഛനേയും പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തിച്ചു.

A native of Velam, the plus one went to meet the Chief Minister without his family knowing

Next TV

Related Stories
#viralsong|കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ ഗാനാലാപനം വൈറൽ

Apr 18, 2024 03:25 PM

#viralsong|കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ ഗാനാലാപനം വൈറൽ

'നീലനിലാവിന്റെ തോണിയിലേറുമ്പോൾ നീലാംബരിക്കിന്നു നാണം' എന്നുതുടങ്ങുന്ന ഗാനമിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 18, 2024 12:18 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 17, 2024 03:56 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#summercamp|സിറാജുൽ ഹുദയിൽ സമ്മർ ക്യാമ്പ്

Apr 17, 2024 03:05 PM

#summercamp|സിറാജുൽ ഹുദയിൽ സമ്മർ ക്യാമ്പ്

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി തയ്യാറാക്കിയ സിലബസ്സ് ക്യാമ്പിൻ്റെ...

Read More >>
#fansclub|50 കോടി ക്ലബിൽ 'വർഷങ്ങൾക്കു ശേഷം'; വിജയം ആഘോഷിച്ച് പ്രണവ് മോഹൻലാൽ ഫാൻസ്

Apr 16, 2024 10:58 PM

#fansclub|50 കോടി ക്ലബിൽ 'വർഷങ്ങൾക്കു ശേഷം'; വിജയം ആഘോഷിച്ച് പ്രണവ് മോഹൻലാൽ ഫാൻസ്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം 'വർഷങ്ങൾക്കു ശേഷം' 50 കോടി ഗ്രോസ് കലക്ഷനുമായി ബോക്സ് ഓഫീസിൽ ചരിത്രമെഴുതുമ്പോൾ വടകരയിലെ...

Read More >>
#kkshailaja|കെ കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത് അവസാനിച്ചു

Apr 16, 2024 07:34 PM

#kkshailaja|കെ കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത് അവസാനിച്ചു

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത്...

Read More >>
Top Stories