---
title: "സ്വർണ മെഡൽ; അഭിജിത്തിനും അശ്മികയ്ക്കും നരിപ്പറ്റയുടെ സ്നേഹാദരം "
english_title: "Gold Medal; Naripetta's love for Abhijit and Ashmika"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/71014/gold-medal-naripettas-love-for-abhijit-and-ashmika"
published_at: "2022-09-27T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633280397be46_Untitled-1.jpg"
keywords: []
---

# സ്വർണ മെഡൽ; അഭിജിത്തിനും അശ്മികയ്ക്കും നരിപ്പറ്റയുടെ സ്നേഹാദരം 

> **Lead Summary:** **നരിപ്പറ്റ : **നാടിന് സ്വർണപ്രഭ ചൊരിഞ്ഞ താരങ്ങൾക്ക് നരിപ്പറ്റയുടെ സ്നേഹാദരം. ഇന്റർ ക്ലബ്ബ് അത്‌ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജംപിൽ സ്വർണ മെഡൽ നേടിയ അഭിജിത്തിനും ഹൈജംപിൽ സ്വർണംനേടിയ സഹോദരി അശ്മികയ്ക്കും ജന്മനാടായ നരിപ്പറ്റയിൽ സ്വീകരണംനൽകി.

## Article Content

**നരിപ്പറ്റ : **നാടിന് സ്വർണപ്രഭ ചൊരിഞ്ഞ താരങ്ങൾക്ക് നരിപ്പറ്റയുടെ സ്നേഹാദരം. ഇന്റർ ക്ലബ്ബ് അത്‌ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജംപിൽ സ്വർണ മെഡൽ നേടിയ അഭിജിത്തിനും ഹൈജംപിൽ സ്വർണംനേടിയ സഹോദരി അശ്മികയ്ക്കും ജന്മനാടായ നരിപ്പറ്റയിൽ സ്വീകരണംനൽകി.

ചെവിട്ടുപാറ മുതൽ റേഷൻ ഷോപ്പ് മുക്കുവരെ ശിങ്കാരിമേളവും മുത്തുക്കുടകളും കുട്ടികളുടെ ഡിസ് പ്ലേയുമായി നൂറുകണക്കിന് പേർ അണിനിരന്ന ഘോഷയാത്രയ്ക്ക് ശേഷം നടന്ന സ്വീകരണ യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനംചെയ്തു. വാർഡംഗം സി.വി. അസീസ് അധ്യക്ഷനായി.

ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ടി. പി. വിശ്വനാഥൻ, സജിതാ സുധാകരൻ, സി.പി. കുഞ്ഞബ്ദുല്ല, ടി. സുധീർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കുടുംബശ്രീ യൂണിറ്റുകളും നൂർ റിലീഫ് ചെവിട്ടുപാറയും കാഷ് അവാർഡുകൾ സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/71014/gold-medal-naripettas-love-for-abhijit-and-ashmika)