---
title: "സ്മാർട്ട്‌ ഗാർബേജ്  പദ്ധതി; മാലിന്യമുക്തമാകാൻ വേളം ഗ്രാമപഞ്ചായത്ത് "
english_title: "Smart Garbage Scheme; Village panchayat to be garbage free"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/71204/smart-garbage-scheme-village-panchayat-to-be-garbage-free"
published_at: "2022-09-27T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63333da97d7e6_Untitled-1.jpg"
keywords: []
---

# സ്മാർട്ട്‌ ഗാർബേജ്  പദ്ധതി; മാലിന്യമുക്തമാകാൻ വേളം ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **വേളം : **സമ്പൂർണ്ണ മാലിന്യമുക്തം സാധ്യമാക്കാൻ വേളം ഗ്രാമ പഞ്ചായത്ത്. ഹരിത മിത്രം സ്മാർട്ട്‌ ഗാർബേജ് പദ്ധതിക്ക് തുടക്കം കുറിച്ചു.

## Article Content

**വേളം : **സമ്പൂർണ്ണ മാലിന്യമുക്തം സാധ്യമാക്കാൻ വേളം ഗ്രാമ പഞ്ചായത്ത്. ഹരിത മിത്രം സ്മാർട്ട്‌ ഗാർബേജ് പദ്ധതിക്ക് തുടക്കം കുറിച്ചു.

പുളക്കൂൽ ജനസേവ കേന്ദ്രത്തിൽ ക്യൂ ആർ കോഡ് പതിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെംബർ വി.പി.സുധാകരൻ, എം സി മൊയ്‌ദു ,അസി.സെക്രട്ടറി ടി.പി. അനീഷ് കുമാർ, വി.ഇ. ഒ.റജിൻ,ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ കെ.ശശി, കെൽട്രോൺ പ്രതിനിധി അഭിനവ്, ശ്രീജ.വി. തുടങ്ങിയവർ പങ്കെടുത്തു.

മുഴുവൻ വീടുകളിലും ഹരിതകർമ്മസേനയുടെ സേവനം സുഗമമായി ലഭ്യമാക്കാൻ വേണ്ടിയാണ് എല്ലാ വീടുകളുടെയും വിവര ശേഖരണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/71204/smart-garbage-scheme-village-panchayat-to-be-garbage-free)