---
title: "കുറ്റ്യാടി ചുകപ്പണിഞ്ഞു; സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിന് ഇന്ന് തുടക്കമാകും "
english_title: "The needlework was done; CITU The District Conference will begin today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/71268/the-needlework-was-done-citu-the-district-conference-will-begin-today"
published_at: "2022-09-28T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333e5cccb40b_citu.jpg"
keywords: []
---

# കുറ്റ്യാടി ചുകപ്പണിഞ്ഞു; സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിന് ഇന്ന് തുടക്കമാകും 

> **Lead Summary:** **കുറ്റ്യാടി: **തൊഴിലാളി കരുത്തിൽ കുറ്റ്യാടി ചുകപ്പണിഞ്ഞു. സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിന് ഇന്ന് തുടക്കമാകും. സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിനോടനുബന്ധിച്ച് നടന്ന വിളംബരറാലി ആവേശമായി.

## Article Content

**കുറ്റ്യാടി: **തൊഴിലാളി കരുത്തിൽ കുറ്റ്യാടി ചുകപ്പണിഞ്ഞു. സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിന് ഇന്ന് തുടക്കമാകും. സി.ഐ.ടി.യു. ജില്ലാസമ്മേളനത്തിനോടനുബന്ധിച്ച് നടന്ന വിളംബരറാലി ആവേശമായി.

ചൊവ്വാഴ്ച വൈകീട്ട് കക്കട്ടിൽനിന്നും തൊട്ടിൽപ്പാലത്തുനിന്നും ആരംഭിച്ച ബൈക്ക് റാലികൾ കടേക്കച്ചാലിൽ സി.ഐ.ടി.യു. ജില്ലാസെക്രട്ടറി പി.കെ. മുകുന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് പ്രവർത്തകർ അണിചേർന്ന വിളംബരറാലി കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ബുധനാഴ്ച മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. ഉദ്ഘാടനംചെയ്യും. 430 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിൽ നേതാക്കളായ ടി.പി. രാമകൃഷ്ണൻ എം.എൽ.എ., എ.കെ. ബാലൻ, കെ.പി. സഹദേവൻ, പി.കെ. മുകുന്ദൻ, പി.പി. പ്രേമ, ബഷീർ കൂട്ടായി തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/71268/the-needlework-was-done-citu-the-district-conference-will-begin-today)