---
title: "ജീവതാളം പദ്ധതി; നരിപ്പറ്റ പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു നിർവഹിച്ചു"
english_title: "Jivathalam Scheme; Kuttyadi Police Inspector EK Shiju performed the inauguration of Naripatta Panchayat level"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/71365/jivathalam-scheme-kuttyadi-police-inspector-ek-shiju-performed-the-inauguration-of-naripatta-panchayat-level"
published_at: "2022-09-28T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63343b531cc80_Untitled-1.jpg"
keywords: []
---

# ജീവതാളം പദ്ധതി; നരിപ്പറ്റ പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു നിർവഹിച്ചു

> **Lead Summary:** **കുറ്റ്യാടി :** നരിപ്പറ്റ പഞ്ചായത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമഗ്ര സാമൂഹിക പ്രതിരോധ പദ്ധതിയായ ജീവതാളം പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു നിർവഹിച്ചു.

## Article Content

**കുറ്റ്യാടി :** നരിപ്പറ്റ പഞ്ചായത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമഗ്ര സാമൂഹിക പ്രതിരോധ പദ്ധതിയായ ജീവതാളം പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ഗ്രീഷ്മ പ്രിയ വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ ബീന, ഷീജ നന്ദൻ, ടി. പി പവിത്രൻ, സി. പി കുഞ്ഞബ്ദുള്ള, ഹമീദ്, ഒ.വിനോദൻ, സിപി കുഞ്ഞിരാമൻ, ഹിബ ഫാത്തിമ എന്നിവർ സംസാരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു പ്ലാക്കൽ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് ബാബു നന്ദിയും പറഞ്ഞു.

ആശാവർക്കർമാർ, അംഗൻവാടി വർക്കർ, ജീവതാളം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വാർഡ് തല കമ്മിറ്റി അംഗങ്ങൾ, സിഡിഎസ് ചെയർപേഴ്സൺ, സിഡിഎസ് മെമ്പർമാർ, എഡിഎസ് ഭാരവാഹികൾ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/71365/jivathalam-scheme-kuttyadi-police-inspector-ek-shiju-performed-the-inauguration-of-naripatta-panchayat-level)