---
title: "ചെങ്കടലായി കുറ്റ്യാടി: മാമ്പറ്റയും മുകുന്ദനും സന്തോഷും നയിക്കും, സി ഐ ടിയു ജില്ലാ സമ്മേളനം സമാപിച്ചു "
english_title: "Kuttyadi as Red Sea: Mambata, Mukundan, Santhosh to lead, CITU district conference concludes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/71612/kuttyadi-as-red-sea-mambata-mukundan-santhosh-to-lead-citu-district-conference-concludes"
published_at: "2022-09-29T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63359f6a70bd5_citu.jpg"
keywords: []
---

# ചെങ്കടലായി കുറ്റ്യാടി: മാമ്പറ്റയും മുകുന്ദനും സന്തോഷും നയിക്കും, സി ഐ ടിയു ജില്ലാ സമ്മേളനം സമാപിച്ചു 

> **Lead Summary:** **കുറ്റ്യാടി :** രണ്ട് ദിവസങ്ങളിലായി കുറ്റ്യാടിയിൽ നടന്ന സി ഐ ടിയു ജില്ലാ സമ്മേളനം സമാപിച്ചു.

## Article Content

**കുറ്റ്യാടി :** രണ്ട് ദിവസങ്ങളിലായി കുറ്റ്യാടിയിൽ നടന്ന സി ഐ ടിയു ജില്ലാ സമ്മേളനം സമാപിച്ചു.

കുറ്റ്യാടി നഗരത്തെ ചെങ്കടൽ കണക്കെ ചുകപ്പിച്ച ഉജ്ജ്വലമായ തൊഴിലാളി റാലിയോടെയാണ് സമ്മേളനത്തിന് കൊടിയിറങ്ങിയത് ജില്ലാ പ്രസിഡൻ്റായി മാമ്പറ്റ ശ്രീധരനേയും സെക്രട്ടറിയായി പി.കെ മുകുന്ദനെയും ട്രഷററായി പി.കെ സന്തോഷിനെയും സമ്മേളനം തെരഞ്ഞെടുത്തു.

സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി.പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് മാമ്പറ്റ ശ്രീധരൻ അധ്യക്ഷനായി.

വി.പി കുഞ്ഞികൃഷ്ൻ പി.കെ. മുകുന്ദൻ പി.കെ. പ്രേംനാഥ്, പി.കെ. സന്തോഷ് എ.കെ. ബാലൻ, ടി.കെ. രാമകൃഷ്ണൻ, കെ.കെ. മമ്മു, കെ.പി. സഹദേവൻ, ടി.കെ. രാജൻ, ബഷീർ കൂട്ടായി, പി.പി. പ്രേമ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/71612/kuttyadi-as-red-sea-mambata-mukundan-santhosh-to-lead-citu-district-conference-concludes)