ആർത്തവ പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? എൻഡോക്രൈനോളജി വിഭാഗം വടകര പാർക്കോ ഹോസ്‌പിറ്റലിൽ

ആർത്തവ  പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? എൻഡോക്രൈനോളജി വിഭാഗം വടകര പാർക്കോ ഹോസ്‌പിറ്റലിൽ
Oct 2, 2022 09:45 PM | By Vyshnavy Rajan

വടകര : പ്രമേഹം, തൈറോയിഡ് , അമിതവണ്ണം , ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, പി സി ഒ ഡി ,ഫാറ്റി ലിവർ ഇതില്‍ ഏതെങ്കിലും രോഗങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ ?ഹോർമോൺ വ്യതിയാനങ്ങൾ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരവും വിദഗ് ചികിത്സയും ഇപ്പോൾ വടകര പാർക്കോ ഇൻറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്‌പിറ്റലിലുണ്ട്.

എൻഡോക്രൈനോളജി വിഭാഗത്തിൽ മികച്ച സേവനാനുഭവമുള്ള ഡോ. വികാസ് മലിനേനി ചുമതലയേറ്റിരിക്കുന്നു .

ബുക്കിംഗിനായി വിളിക്കുക 0496 251 9999.

നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിനു പിന്നിലെ കാരണം. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിന്റെ പങ്കു വളരെ വലുതാണ്‌. ശരീരത്തിലെ വിവിധ ഗ്രന്ഥികളിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്. പ്രായമാകുന്തോറും ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനം കുറയും.

അതേസമയം ചില ഹോര്‍മോണുകളുടെ ഉത്പാദനം കൂടുകയും ചെയ്യും. ഇതാണ് പലപ്പോഴും നല്പത് വയസ്സ് കഴിയുമ്പോഴാണ് ഹോര്‍മോണ്‍ വ്യതിയാനത്തിനു പ്രധാനമായും തുടക്കമാകുക. പ്രത്യുൽപാദനം അടക്കം ശരീരത്തിലെ ഒരുപാടു ഘടകങ്ങളെ നിയന്ത്രിക്കുന്നതില്‍ ഹോര്‍മോണിനു പ്രാധാന്യമുണ്ട്.

ഉറക്കം, ലൈംഗികജീവിതം, വിശപ്പ്, മൂഡ് മാറ്റം, മുഖക്കുരു എന്നിങ്ങനെ ഹോര്‍മോണുമായി ബന്ധപ്പെട്ടതാണ് പല കാര്യങ്ങളും. പുരുഷനും സ്ത്രീക്കും ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. ചില ഹോർമോൺ വ്യതിയാനങ്ങൾ ആർത്തവ വിരാമം, ഗർഭം, ഗർഭനിരോധന ഗുളികയുടെ ഉപയോഗം എന്നിവയിലൂടെ ആകാം. ഈസ്ട്രജനാണ് സ്ത്രീകളില്‍ ആര്‍ത്തവത്തെ സഹായിക്കുന്ന ഹോര്‍മോണ്‍.

അതേസമയം പ്രൊജസ്റ്റെറോണ്‍ ആണ് പ്രത്യുൽപാദനഹോര്‍മോണ്‍. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ബാധിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നത് പ്രൊജസ്റ്റെറോണ്‍ കുറയുമ്പോഴാണ്. ആര്‍ത്തവവിരാമമായ സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നത് ഈസ്ട്രജന്‍ കുറയുമ്പോഴാണ്.

തലച്ചോറിലെ രാസ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് ഈസ്ട്രജനാണ്. പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ കുറയുമ്പോഴാണ് പുരുഷന്മാമാരില്‍ ഹോര്‍മോണ്‍ വ്യതിയാനം കാണപ്പെടുന്നത്.

എന്താണ് സൂചനകള്‍

സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ പ്രധാനലക്ഷണം ഉറക്കം ഇല്ലായ്മ, അകാരണമായ വിഷമം, ചൂട് കൂടുക, ഭാരം കുറയുക, കൂടുക, മുടി കൊഴിയുക, മുഖക്കുരു എന്നിവയാണ്. ആര്‍ത്തവവിരാമത്തിനു തൊട്ടു മുൻപുള്ള കാലഘട്ടത്തില്‍ (പെരിമെനോപോസ്) ചില സ്ത്രീകള്‍ക്ക് വല്ലാത്ത അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്.

പുരുഷന്മാരില്‍ ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുള്ള പ്രധാനപ്രശ്നം സെക്സില്‍ താൽപര്യമില്ലാതാകുക എന്നതാണ്. ഉത്തേജനം ഇല്ലാതെ വരിക, ശ്രദ്ധ നഷ്ടമാകുക, എപ്പോഴും ദേഷ്യം എന്നിവയും കാണാം. ചിലരില്‍ ഭാരവും സ്തനവളര്‍ച്ചയും കൂടുന്നതായും കണ്ടുവരുന്നുണ്ട്.

ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി (HRT) കൊണ്ട് ഈ പ്രശ്നത്തിന് ആശ്വാസം ലഭിക്കും. പ്രൊജസ്റ്റെറോണ്‍, ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ അടങ്ങിയ ഗുളികകള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ ക്രീമുകള്‍, പാച്ചുകള്‍ എന്നിവയും ലഭ്യമാണ്.

നല്ല ജീവിതചര്യ പിന്തുടരുക, വ്യായാമം ശീലമാക്കുക എന്നിവയൊക്കെ ഒരു പരിധി വരെ ഈ വ്യതിയാനം കുറയ്ക്കാന്‍ സഹായകമാണ്. പുരുഷന്മാരിലെ ഹോര്‍മോണ്‍, വ്യതിയാനത്തിന് ടെസ്റ്റോസ്റ്റിറോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി, ഡീപ് ഇൻട്രാമസ്കുലാർ (IM) ഇൻജക്‌ഷൻ എന്നിവയും സഹായകമാകും.

ലക്ഷണങ്ങൾ ഇവയൊക്കെ...

1. ഉറക്കമില്ലായ്മ 2.അകാരണമായ വിഷമം 3. ഭാരം കുറയുക 4. മുടികൊഴിച്ചിൽ 5. മുഖക്കുരു

Do you suffer from menstrual problems? Department of Endocrinology at Vadakara Parko Hospital

Next TV

Related Stories
പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

Nov 27, 2022 09:38 PM

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ്...

Read More >>
അതിവിപുലമായ ശേഖരം; ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ

Nov 27, 2022 07:19 PM

അതിവിപുലമായ ശേഖരം; ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ

അതിവിപുലമായ ശേഖരം; ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ...

Read More >>
ഡിഎം ഫ്രഷ് പായസം മിക്സ് മത്സരം; റഷാസുൽത്താനയ്ക്ക് സ്വർണനാണയം

Nov 27, 2022 11:23 AM

ഡിഎം ഫ്രഷ് പായസം മിക്സ് മത്സരം; റഷാസുൽത്താനയ്ക്ക് സ്വർണനാണയം

ഡിഎം ഫ്രഷ് പായസം മിക്സ് മത്സരം; റഷാസുൽത്താനയ്ക്ക് സ്വർണനാണയം...

Read More >>
പുറമെ കാണുന്നതല്ല, ഒന്നു കയറി നോക്കു; ആർട്ടിക് ഒരുക്കിയത് ഫർണ്ണിച്ചർ വിസ്മയം

Nov 26, 2022 08:30 PM

പുറമെ കാണുന്നതല്ല, ഒന്നു കയറി നോക്കു; ആർട്ടിക് ഒരുക്കിയത് ഫർണ്ണിച്ചർ വിസ്മയം

പുറമെ കാണുന്നതല്ല, ഒന്നു കയറി നോക്കു; ആർട്ടിക് ഒരുക്കിയത് ഫർണ്ണിച്ചർ...

Read More >>
പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

Nov 25, 2022 09:53 PM

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ്...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Nov 25, 2022 04:06 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ...

Read More >>
Top Stories