---
title: "ന്യൂസ് ഇൻ വടകര മഹോത്സവം ഇനി മണിക്കൂറുകൾ മാത്രം "
english_title: "News in Vadakara festival is only hours away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/72327/news-in-vadakara-festival-is-only-hours-away"
published_at: "2022-10-03T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ac74e2fc73_vadakaramahothsavam6.jpg"
keywords: []
---

# ന്യൂസ് ഇൻ വടകര മഹോത്സവം ഇനി മണിക്കൂറുകൾ മാത്രം 

> **Lead Summary:** **വടകര : **ന്യൂസ് ഇൻ വടകര മഹോത്സവത്തിലെ ലണ്ടൻ ബ്രിഡ്ജിലൂടെ യൂറോപ്യൻ സ്ട്രീറ്റിലെത്തൽ ഇനി മണിക്കൂറുകൾ മാത്രം.വടകര മഹോത്സവം ഇന്ന് രാത്രി 10 മണി വരെ മാത്രം.

## Article Content

**വടകര : **ന്യൂസ് ഇൻ വടകര മഹോത്സവത്തിലെ ലണ്ടൻ ബ്രിഡ്ജിലൂടെ യൂറോപ്യൻ സ്ട്രീറ്റിലെത്തൽ ഇനി മണിക്കൂറുകൾ മാത്രം.വടകര മഹോത്സവം ഇന്ന് രാത്രി 10 മണി വരെ മാത്രം.

വീരോതിഹാസം രചിച്ച കടത്തനാടിന്റെ മണ്ണ് ചരിത്ര വിജയമാക്കിയ ന്യൂസ് ഇൻ കേരളം ഏകെ ഇവന്റ്സുമായി സഹകരിച്ചൊരുക്കിയ വടകര മഹോത്സവം ഒക്ടോബർ 3 തിങ്കൾ രാത്രി 10 മണിക്കവസാനിക്കുന്നു മണിക്കൂറുകൾ മാത്രം ബാക്കിയായിരിക്കുന്ന വടകര മഹോത്സവത്തിലേക്ക് വൻ ജനപ്രവാഹമാണ്.

വടകര പുതിയ ബസ്സ്റ്റാന്റിന് സമീപം വൈകുന്നേരം 3 മണി മുതൽ രാത്രി 9.30 വരെയായിരുന്നു പ്രവേശനം.  ആവേശത്തേരിലേറി ലണ്ടൻ ബ്രിഡ്ജിലൂടെ യുറോപ്യൻ സ്ട്രീറ്റിലെത്തി ഫോട്ടോ എടുക്കുന്നവരുടെ തിരക്കായിരുന്നു എല്ലാ ദിവസവും.

ഭക്ഷ്യ മേള, മനോഹരങ്ങളായ ചെടിച്ചട്ടികൾ,ഓട്ടോ എക്സ്പോ, കൺസ്യൂമർ സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, കലാ പരിപാടികൾ, ഗെയിംസ് കൂടാതെ വൻ വിലക്കുറവിൽ ഫർണ്ണിച്ചറുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ബാഗുകൾ ചെരിപ്പുകൾ, ബെൽട്ടുകൾ, പഴയ കാല മിഠായികൾ, ഫാൻസി ഐറ്റംസ്, ടോയ്സുകൾ, കുടുംബ ശ്രീ യൂണിറ്റുകൾ, വീട്ടുപകരണങ്ങൾ അടക്കം ഒട്ടേറെ വിഭവങ്ങൾ ഒരുക്കിയിരുന്നു.

വിലക്കുറവിന്റെ പുതുലോകം സൃഷ്ടിച്ച് പർച്ചേസിംഗിന് നവ്യാനുഭവം നൽകി നിരവധി സ്റ്റാളുകളും ആരോഗ്യ രംഗത്തെ സംശയങ്ങൾക്ക് പരിഹാരം ഉപദേശിച്ച് പാർകോ ഹോസ്പിറ്റൽ പവലിയനും ഉണ്ടായിരുന്നു.

എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളുടെ പുതുലോകം സൃഷ്ടിച്ച് കൊണ്ടാണ് ന്യൂസ് ഇൻ വടകര മഹോത്സവം ഒക്ടോബർ 3 രാത്രി 10 മണിക്കവസാനിക്കുന്നത്.

വടകര മഹോത്‌സവത്തിന്റെ വിജയത്തിന് സഹായിച്ച വടകര മുനിസിപ്പാലിറ്റി, പോലീസ്, ഫയർ ഫോഴ്സ്, മാധ്യമങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ നല്ലവരായ ജനങ്ങൾക്കുമുളള നന്ദിയും കടപ്പാടും അറിയിക്കുന്നതായി ന്യൂസ് ഇൻ മാർക്കറ്റിംഗ് ഡയറക്ടർ തിരുവള്ളൂർ മുരളി അറിയിച്ചു.

ന്യൂസ് ഇൻ പെരുന്തൽമണ്ണ മഹോത്സവം ഒക്ടോബർ 25 ന് തുടങ്ങും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/72327/news-in-vadakara-festival-is-only-hours-away)