---
title: "ആഹ്ളാദത്തിന്റെ വെളിച്ചം; വേളം പഞ്ചായത്തിലെ മങ്ങാട് കുന്ന് അംഗൻവാടിയിൽ വൈദ്യുതി എത്തി"
english_title: "the light of joy; Electricity has reached Mangad Hill Anganwadi in Velam Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/72358/the-light-of-joy-electricity-has-reached-mangad-hill-anganwadi-in-velam-panchayat"
published_at: "2022-10-03T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633af97ea4066_Untitled-1.jpg"
keywords: []
---

# ആഹ്ളാദത്തിന്റെ വെളിച്ചം; വേളം പഞ്ചായത്തിലെ മങ്ങാട് കുന്ന് അംഗൻവാടിയിൽ വൈദ്യുതി എത്തി

> **Lead Summary:** **വേളം :** വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ കുഞ്ഞുങ്ങൾ ഇനി വിഷമക്കേണ്ട, അംഗൻവാടിയിൽ വൈദ്യുതി ലഭിച്ചു. വേളം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന മങ്ങാട് കുന്ന് അംഗൻവാടിയിൽ വൈദ്യുതി എത്തി.

## Article Content

**വേളം :** വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ കുഞ്ഞുങ്ങൾ ഇനി വിഷമക്കേണ്ട, അംഗൻവാടിയിൽ വൈദ്യുതി ലഭിച്ചു. വേളം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന മങ്ങാട് കുന്ന് അംഗൻവാടിയിൽ വൈദ്യുതി എത്തി.

അംഗനവാടി കുരുന്നുകളുടെയും രക്ഷിതാക്കളുടെയും മറ്റു ജീവനക്കാരുടെയും സാന്നിധ്യത്തിൽ വൈദ്യുതി സ്വിച്ച് ഓൺ കർമ്മം വൈസ് പ്രസിഡണ്ട് കെ.സി. ബാബു നിർവ്വഹിച്ചു. വെൽഫെയർ കമ്മിറ്റി അംഗം എം.ഗോപാലൻ അധ്യക്ഷനായിരുന്നു. മങ്ങാട്ടുമ്മൽ കേളു, കെ.രാജീവൻ , അംഗൻവാടി വർക്കർ സുമതി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/72358/the-light-of-joy-electricity-has-reached-mangad-hill-anganwadi-in-velam-panchayat)