---
title: "കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും; ഗാന്ധിജയന്തി ദിനത്തിൽ നടത്താനിരുന്ന പരിപാടി ഏഴാം തിയതിലേക്ക് മാറ്റി"
english_title: "Community and Anti-Drug Pledge; The program which was scheduled to be held on Gandhi Jayanti has been postponed to the 7th"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/72524/community-and-anti-drug-pledge-the-program-which-was-scheduled-to-be-held-on-gandhi-jayanti-has-been-postponed-to-the-7th-up-update"
published_at: "2022-10-04T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c67b5bf6f5_Untitled-1.jpg"
keywords: []
---

# കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും; ഗാന്ധിജയന്തി ദിനത്തിൽ നടത്താനിരുന്ന പരിപാടി ഏഴാം തിയതിലേക്ക് മാറ്റി

> **Lead Summary:** **കുറ്റ്യാടി :** ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നടത്താനിരുന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും ഏഴാം തിയതിലേക്ക് മാറ്റി.

## Article Content

**കുറ്റ്യാടി :** ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നടത്താനിരുന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും ഏഴാം തിയതിലേക്ക് മാറ്റി.

മയക്കുമരുന്ന് പ്രതിരോധ സമിതി കുറ്റ്യാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന യോഗം കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ ചിത്രകാരന്മാരായ സിഗ്നി ദേവരാജ്, ലത്തീഫ് കായക്കൊടി, കുഞ്ഞബ്ദുള്ള തച്ചോളി, രാംദാസ് കക്കട്ടിൽ, സതീശൻ മൊകേരി, വേണു ചീക്കോന്ന്, ഡോ: റജുലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും.

മുഴുവൻ നാട്ടുകാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക കമ്മിറ്റി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/72524/community-and-anti-drug-pledge-the-program-which-was-scheduled-to-be-held-on-gandhi-jayanti-has-been-postponed-to-the-7th-up-update)