---
title: "എം.പി ഉദ്ഘാനം ചെയ്യും; കെ.എൻ.എം. സംസ്ഥാനസമ്മേളന പ്രചാരണത്തിന് നാളെ  കുറ്റ്യാടിയിൽ തുടക്കമാവും"
english_title: "MP will inaugurate; KNM The campaign for the state assembly will begin tomorrow in Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/73025/mp-will-inaugurate-knm-the-campaign-for-the-state-assembly-will-begin-tomorrow-in-kuttyadi"
published_at: "2022-10-07T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fd40543a3c_muraleedharan.jpg"
keywords: []
---

# എം.പി ഉദ്ഘാനം ചെയ്യും; കെ.എൻ.എം. സംസ്ഥാനസമ്മേളന പ്രചാരണത്തിന് നാളെ  കുറ്റ്യാടിയിൽ തുടക്കമാവും

> **Lead Summary:** **കുറ്റ്യാടി : **‘നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തിൽ കോഴിക്കോട് നടക്കുന്ന കെ.എൻ.എം. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോഴിക്കോട് നോർത്ത് ജില്ലാ പ്രചാരണോദ്ഘാടനം ശനിയാഴ്ച വൈകുന്നേരം നാലിന് കുറ്റ്യാടിയിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കുറ്റ്യാടി : **‘നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തിൽ കോഴിക്കോട് നടക്കുന്ന കെ.എൻ.എം. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോഴിക്കോട് നോർത്ത് ജില്ലാ പ്രചാരണോദ്ഘാടനം ശനിയാഴ്ച വൈകുന്നേരം നാലിന് കുറ്റ്യാടിയിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പഴയ ബസ് സ്റ്റാൻഡിൽ കെ. മുരളീധരൻ എം.പി. ഉദ്ഘാടനംചെയ്യും. കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഫണ്ട് ശേഖരണം ഉദ്ഘാടനംചെയ്യും.

കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി, ആദിൽ അത്വീഫ് സ്വലാഹി, ജാഫർ വാണിമേൽ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.കെ. പോക്കർ, കൺവീനർ എൻ.കെ.എം. സകരിയ്യ, ജില്ലാ പ്രസിഡന്റ് വി.പി. അബ്ദുൾസലാം, സി.വി. മൊയ്തു, റാഫി കുറ്റ്യാടി, വി. സൂപ്പി എൻജിനിയർ, ടി. അഹമ്മദ് ഫാറൂഖി, എം.കെ. മജീദ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/73025/mp-will-inaugurate-knm-the-campaign-for-the-state-assembly-will-begin-tomorrow-in-kuttyadi)