---
title: "മൈസൂർ യാത്ര പോയ അധ്യാപകന്റെ രക്തദാനം തുണയായി; രോഗിക്ക് ആശ്വാസം "
english_title: "The blood donation of the teacher who traveled to Mysore helped; Relief for the patient"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/73181/the-blood-donation-of-the-teacher-who-traveled-to-mysore-helped-relief-for-the-patient"
published_at: "2022-10-08T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341095f11dc4_blood_donation.jpg"
keywords: []
---

# മൈസൂർ യാത്ര പോയ അധ്യാപകന്റെ രക്തദാനം തുണയായി; രോഗിക്ക് ആശ്വാസം 

> **Lead Summary:** **കക്കട്ട് : **മൈസൂർ യാത്ര പോയ അധ്യാപകന്റെ രക്തദാനം തുണയായി, രോഗിക്ക് ആശ്വാസം.** **പൂജ ഒഴിവിൽ മൈസൂർ യാത്ര പോയ നിധിൻ മുരളിയാണ് മൈസൂർ കെ.ആർ ഹോസ്പിറ്റലിൽ രക്തദാനം ചെയ്തത്.

## Article Content

**കക്കട്ട് : **മൈസൂർ യാത്ര പോയ അധ്യാപകന്റെ രക്തദാനം തുണയായി, രോഗിക്ക് ആശ്വാസം.** **പൂജ ഒഴിവിൽ മൈസൂർ യാത്ര പോയ നിധിൻ മുരളിയാണ് മൈസൂർ കെ.ആർ ഹോസ്പിറ്റലിൽ രക്തദാനം ചെയ്തത്.

മൈസൂർ റെയിൽവേ ഹോസ്പിറ്റൽ ജോലി ചെയ്യുന്ന വൈശാഖ് ബി. നെഗറ്റീവ് രക്തത്തിനു വേണ്ടി പലരെയും അന്വേഷിക്കുന്നതിനിടയിലാണ് ഫോണിൽ സുഹൃത്തായ നിധിന്റെ സ്റ്റാറ്റസ് കണ്ടത്.ബി നെഗറ്റീവ് അത്യാവശ്യമായി വേണം കൊടുക്കാമോ എന്ന് നിധിനോട് ചോദിക്കുകയായിരുന്നു.

ഏറെ സന്തോഷത്തോടെ തന്റെ പത്താമത്തെ രക്ത ദാനം മൈസൂർ വച്ച് നിധിൻ നൽകുകയും ചെയ്തു. പൂർണ്ണ ആരോഗ്യവാനായ പ്രായ പൂർത്തിയായ ഏതൊരാൾക്കും ചെയ്യാൻ പറ്റുന്ന മഹത്തായ കാര്യമാണ് രക്തദാനം സ്ത്രീകൾക്ക് നാലു മാസത്തെയും പുരുഷന്മാർക്ക് മൂന്നു മാസത്തെ ഇടവേളയിൽ രക്തദാനം ചെയ്യാം.

രക്തദാന മേഖലയിൽ വർഷങ്ങളായി സേവനം ചെയ്യുന്ന നിധിൻ മുരളി ബി.ഡി. കെ യുടെ മെമ്പർ കൂടിയാണ്. നരിപ്പറ്റ സ്വദേശി കക്കട്ടിലെ കച്ചവടക്കാരൻ മുരളീധരൻ ചത്തോത്ത്, സജിത ദമ്പതികളുടെ മകനും വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനുമാണ്.

ഭാര്യ ഡോ.ശില്പ നിധിൻ, മകൾ നിയ നിധിൻ എസ്.കഴിയുന്ന കാലത്തോളം രക്തദാനം ചെയ്യണമെന്നാണ് നിധിന്റെ ആഗ്രഹം. ചില സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/73181/the-blood-donation-of-the-teacher-who-traveled-to-mysore-helped-relief-for-the-patient)