---
title: "കെ.സി നാണു ചരമ വാർഷികം ആചരിച്ചു "
english_title: "Death anniversary observed by K.C"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/73553/death-anniversary-observed-by-kc"
published_at: "2022-10-09T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342f4646c15c_kc_nanu.jpg"
keywords: []
---

# കെ.സി നാണു ചരമ വാർഷികം ആചരിച്ചു 

> **Lead Summary:** **കക്കട്ട് : **എൽ.ജെ.ഡി നേതാവും നരിപ്പറ്റ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായിരുന്ന കെ.സി നാണുവിന്റെ ആറാം ചരമവാർഷികം എൽ.ജെ.ഡി നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**കക്കട്ട് : **എൽ.ജെ.ഡി നേതാവും നരിപ്പറ്റ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായിരുന്ന കെ.സി നാണുവിന്റെ ആറാം ചരമവാർഷികം എൽ.ജെ.ഡി നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

അനുസ്മരണ കൺവൻഷൻ ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി പഞ്ചായത്ത് പ്രസിഡന്റ് വി.കെ പവിത്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.

എച്ച്.എം.എസ് ജില്ലാ സെക്രട്ടറി കെ.കെ കൃഷ്ണൻ , എൽ.ജെ.ഡി മണ്ഡലം പ്രസിഡന്റ് പി.എം നാണു, സെക്രട്ടറി എം.പി വിജയൻ , യുവജനത സംസ്ഥാന കമ്മറ്റിയംഗം വത്സരാജ് മണലാട്ട് , വി.പി വാസു , ഷാജി വട്ടോളി എന്നിവർ പ്രസംഗിച്ചു വി. മഹേഷ് സ്വാഗതവും ബാബു .വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/73553/death-anniversary-observed-by-kc)